ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയെ അകറ്റണം -എ.ഡി.എം

പത്തനംതിട്ട: ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കാൻ ആരോഗ്യ-സാമൂഹിക മേഖലകളുടെയും നീതിനിർവഹണ സംവ ിധാനത്തിൻെറയും ഫലപ്രദമായ ഇടപെടൽ ആവശ്യമാണെന്ന് എ.ഡി.എം ക്ലമൻറ് ലോപ്പസ് പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന ജില്ല വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്സൈസ് വകുപ്പ് ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ലഹരിവസ്തുക്കളുടെ ഉപയോഗം കർശനമായി തടയുമെന്നും അദ്ദേഹം പറഞ്ഞു. അസി. എക്സൈസ് കമീഷണർ ജി. ചന്ദു, എസ്.ഐ ആർ.എസ്. രഞ്ജു, എ.എസ്.ഐ എസ്. രാധാകൃഷ്ണൻ, റാന്നി ഫോറസ്റ്റ് ഡിവിഷൻ ബീറ്റ് ഫോറസ്റ്റ് ഓഫിസർ എസ്. അനീഷ്, പത്തനംതിട്ട ഡി.ഡി.ഇ സജു ജോൺ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.