സംസ്​ഥാനതല വളൻററി യൂത്ത് ആക്​ഷൻ ഫോഴ്സ്​ പരിശീലന പരിപാടിക്ക് തുടക്കമായി

തൊടുപുഴ: പ്രളയദുരന്തങ്ങൾ, പ്രകൃതിക്ഷോഭം, മറ്റപകടങ്ങൾ തുടങ്ങിയവ എങ്ങനെ നേരിടാമെന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡിൻെറ നേതൃത്വത്തിൽ മൂന്നുദിവസത്തെ സംസ്ഥാനതല വളൻററി യൂത്ത് ആക്ഷൻ ഫോഴ്സ് പരിശീലന പരിപാടിക്ക് ദേവികുളത്ത് തുടക്കമായി. സംസ്ഥാനത്തുനിന്ന് െതരഞ്ഞെടുക്കപ്പെട്ട 300 യുവതീയുവാക്കൾക്കായി നടത്തുന്ന പരിശീലന പരിപാടി സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു ഉദ്ഘാടനം ചെയ്തു. പ്രളയദുരന്തത്തിൽ യുവതീയുവാക്കൾ രക്ഷാപ്രവർത്തനത്തിനായി മുന്നോട്ടുവന്നത് കേരളത്തിന് മാതൃകയാണെന്നും ജാതിമതഭേതമെന്യേ ഒറ്റക്കെട്ടായി പ്രവർത്തിച്ചത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ദേവികുളം പഞ്ചായത്ത് മെംബർ പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ഒരുലക്ഷത്തിലധികം അംഗങ്ങളുള്ള സംഘടനയുടെ രണ്ടാംഘട്ട സംസ്ഥാനതല പരിശീലന പരിപാടി 31ന് അവസാനിക്കും. യോഗത്തിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെംബർ സെക്രട്ടറി ആർ.എസ്. കണ്ണൻ, ഡെപ്യൂട്ടി ഡയറക്ടർ രാംകുമാർ, ആർ. മോഹനകുമാർ, ആൻറണി, ജില്ല യൂത്ത് േപ്രാഗ്രാം ഓഫിസർ വി.എസ്. ബിന്ദു, പൊലീസ് കരാേട്ട കോച്ച് വിനോദ് എന്നിവർ സംസാരിച്ചു. ലോക സ്കിസോേഫ്രനിയ വാരാചരണം നടത്തി ഇടുക്കി: ജില്ലതല മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ലോക സ്കിസോേഫ്രനിയ വാരാചരണം നടത്തി. േമയ് 27 വരെ തുടർന്ന വാരാചരണത്തിൽ തൊടുപുഴ നഴ്സിങ് വിദ്യാർഥികൾക്കും കൗൺസിലർമാർക്കുമായി പോസ്റ്റർ മത്സരം, രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ബോധവത്കരണ ക്ലാസ് തുടങ്ങിയവ നടത്തി. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഉമദേവിയുടെ നേതൃത്വത്തിൽ വിജയികളെ നിർണയിച്ച് കാഷ് അവാർഡ് നൽകി. ജില്ല മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് പകൽവീടുകളിലെ ആശ്രിതർക്കും രോഗികൾക്കുമായി ഇടുക്കി ഡാമിലേക്ക് ഏകദിന ഉല്ലാസയാത്രയും സംഘടിപ്പിച്ചു. ഇതുപോലെയുള്ള ഉല്ലാസയാത്രകൾ മാനസികബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് പൊതുസമൂഹത്തിലേക്ക് തിരികെ വരാൻ സഹായകമാകുമെന്ന് ജില്ല മാനസികാരോഗ്യ പരിപാടിയുടെ നോഡൽ ഓഫിസർ ഡോ. അമൽ എബ്രാഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.