കലയും ക​േമ്പാളവും ഒത്തുചേർന്ന യുവത്വത്തി​െൻറ ആദ്യഫ്ലീ മാർക്കറ്റ്​ സമാപിച്ചു

കലയും കേമ്പാളവും ഒത്തുചേർന്ന യുവത്വത്തിൻെറ ആദ്യഫ്ലീ മാർക്കറ്റ് സമാപിച്ചു കോട്ടയം: കലയും കമ്പോളവും യുവത്വവു ം ഒത്തുചേരുന്ന വിസ്മയക്കാഴ്ചയൊരുക്കി ആദ്യഫ്ലീ മാർക്കറ്റ് സമാപിച്ചു. പുതുതലമുറക്കും മുതിർന്നവർക്കും ഒരുപോലെ ഷോപ്പിങ്ങിന് പുത്തൻമാനം നൽകാൻ 15 പേരുടെ കൂട്ടായ്മയായ ടീം റബർ ബാൻഡിൻെറ നേതൃത്വത്തിൽ കോട്ടയം സി.എം.എസ് കോളജിലാണ് മാർക്കറ്റ് ഒരുക്കിയത്. ശീലിച്ചുവന്ന കച്ചവടസമ്പ്രദായത്തിൽനിന്ന് വ്യത്യസ്തമായി കല, സാഹിത്യം, സംഗീതം, വിനോദം, വൈവിധ്യമാർന്ന ഭക്ഷണം, കലാസൃഷ്ടികൾ എന്നിവയുടെ സമന്വയവും പ്രകടമായിരുന്നു. മേളയിൽ പങ്കെടുക്കുന്നവർക്ക് അവരുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. വിവിധജില്ലകളിലെ മുപ്പതിലേറെ സംരംഭകരുടെ സ്റ്റാളുകളുമുണ്ടായിരുന്നു. വീടുകളിൽ തയാറാക്കുന്ന രുചിവിഭവങ്ങൾ അതിൽ പ്രധാനം. കരകൗശല വസ്തുക്കൾ, തനത് ജ്വല്ലറി ഉൽപന്നങ്ങൾ, കൈകൊണ്ടുണ്ടാക്കിയ ബുക്ക്മാർക്കുകൾ, ഫാഷൻ വസ്ത്രങ്ങൾ എന്നിവയെല്ലാം ഒരുകുടക്കീഴിൽ ഒരുക്കിയിരുന്നു. ആദ്യദിവസം ടിക് ടോക് മീറ്റും മ്യൂസിക് ബാൻഡ് പെർഫോമൻസും ആവേശമുയർത്തിയപ്പോൾ രണ്ടാംദിനം പിന്നണി ഗായകൻ സചിൻ വാര്യരുടെ സംഗീതപരിപാടിയും ആകർഷകമായി. മീഡിയ, ഫിനാ‍ൻസ്, ആർക്കിടെക്ചർ, ഫൊട്ടോഗ്രഫി, ഓട്ടമോട്ടിവ്, മാർക്കറ്റിങ് തുടങ്ങിയ വിവിധ മേഖലകളിലുള്ള യുവതീയുവാക്കളാണ് റബർ ബാൻഡിനു പിന്നിൽ. ആൻസി കച്ചാപ്പള്ളി, ഷിബി ആനന്ദ്, ഷാഹുൽ ഹമീദ്, ജോണത്തൻ, ജോയൽ, നോയൽ, ഡിപ്പിൾ, അനുതാര, ജോയൽ മാത്യു, കെവിൻ, സചിൻ, ഇട്ടൂപ്പ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.