പ്രിയ സുഹൃത്തി​െൻറ ഓർമയിൽ അവർ ഒത്തുചേർന്നു

പ്രിയ സുഹൃത്തിൻെറ ഓർമയിൽ അവർ ഒത്തുചേർന്നു കാഞ്ഞിരപ്പള്ളി: സ്മരണകൾ പങ്കുവെച്ചും ഗാനാർച്ചന നടത്തിയും സുഹൃദ്സംഘം അകാലത്തിൽ പൊലിഞ്ഞ സുഹൃത്തിൻെറ ഓർമ പുതുക്കി. കഴിഞ്ഞ ദിവസം നിര്യാതനായ ഗായകൻ ഇ.പി. ഷാനവാസിനെ അനുസ്മരിക്കാൻ തനിമ കലാസാഹിത്യ വേദിയാണ് സുഹൃത്തുക്കളുടെ സംഗമം സംഘടിപ്പിച്ചത്. മൈക്ക സ്കൂളിൽ നടന്ന പരിപാടിയിൽ തനിമ ജില്ല സെക്രട്ടറി നൗഷാദ് മുണ്ടക്കയം അധ്യക്ഷത വഹിച്ചു. കലാ-ജീവകാരുണ്യ കൂട്ടായ്മയായ 'സന്ധ്യാരാഗ'ത്തിൻെറ ഡയറക്ടർ ബാബു പൂതക്കുഴി, ഫാ. ജോബി മംഗലത്ത് കരോത്ത്, ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ അബ്ദുൽ ജലീൽ, എൻ.എം. മുഹമ്മദ് കാസിം, എം.എ. ഹസൻകുഞ്ഞ്, മൈക്ക റസാഖ്, എം.എ. നാസറുദ്ദീൻ, ടി.എച്ച്. ജലീൽ, തനിമ ജില്ല പ്രസിഡൻറ് ബൈജു എന്നിവർ സംസാരിച്ചു. സിബി പഴയിടം, തോമസ് കപ്പാട്ട്, വി.എ. ജയപ്രകാശ്, സാബു തിടനാട്, ശിഹാബ് എന്നിവർ ഗാനമാലപിച്ചു. തനിമ കാഞ്ഞിരപ്പള്ളി യൂനിറ്റ് പ്രസിഡൻറ് യാസിർ സുരഭി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.