ഐ.എൻ.എല്ലിന്​ 25 വയസ്സ്​

കോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗിന് (ഐ.എൻ.എൽ) ഇന്ന് 25 വയസ്സ് പൂർത്തിയാകുന്നു. 1994 ഏപ്രിൽ 23നായിരുന്നു പാർട്ടിയുടെ പി റവി. ബാബരി മസ്ജിദ് വിഷയത്തിൽ മുസ്ലിം ലീഗിൻെറ കോൺഗ്രസ് അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് ലീഗ് അഖിലേന്ത്യ പ്രസിഡൻറ് ഇബ്രാഹിം സുലൈമാൻ സേട്ടിൻെറ നേതൃത്വത്തിൽ ഐ.എൻ.എൽ രൂപവത്കരിച്ചത്. അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിൻെറ കുറ്റകരമായ അനാസ്ഥയാണ് ബാബരി മസ്ജിദ് തകർച്ചയിൽ കലാശിച്ചതെന്ന് പറഞ്ഞ സേട്ട്, അതിനാൽ കോൺഗ്രസ് ബന്ധം വിച്ഛേദിച്ച് ലീഗ് മന്ത്രിസഭയിൽനിന്ന് പുറത്തുവരണമെന്ന് ആവശ്യപ്പെട്ടു. ഇത് തള്ളിയ സംസ്ഥാന ലീഗ് നേതൃത്വം സുലൈമാൻ സേട്ടിനെ ദേശീയ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റാനും പകരം ജി.എം. ബനാത്ത്വാലയെ പ്രതിഷ്ഠിക്കാനും ശ്രമിച്ചു. തുടർന്നാണ് 35 വർഷം പാർലമൻെറിൽ ലീഗിനെ പ്രതിനിധാനം ചെയ്ത സേട്ട് പുതിയ പാർട്ടി രൂപവത്കരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.