ഫാഷിസ്​റ്റ്​ സര്‍ക്കാറിനെതിരെ വോട്ട് ചെയ്യുക -കെ.എൻ.എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: വിലക്കയറ്റവും തൊഴിലില്ലായ്മയും പട്ടിണിയുംകൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യന്‍ ജനതയുടെ മോചനത്തിനുവ േണ്ടി നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെയിറക്കാൻ വോട്ടവകാശം വിനിയോഗിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രേട്ടറിയറ്റ് ആഹ്വാനം ചെയ്തു. നോട്ടുനിരോധനത്തിലൂടെ സമ്പദ്ഘടനയുടെ അടിത്തറ തകർത്ത മോദി സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ല. ജാതിയുടെയും മതത്തിൻെറയും പേരുപറഞ്ഞ് തമ്മിലടിച്ച് ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുന്ന സര്‍ക്കാറിനെ ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ല. ജനങ്ങളെ ഒന്നായിക്കണ്ട് വികസനവും രാജ്യപുരോഗതിയും ലക്ഷ്യംവെക്കുന്ന, മതേതരത്വവും ജനാധിപത്യവും മുറുകെപ്പിടിക്കുന്ന ഭരണത്തിനുവേണ്ടി ഓരോ വോട്ടും വിനിയോഗിക്കണമെന്നും വാർത്താകുറിപ്പിൽ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.