വെൽഫെയർ പാർട്ടി യൂനിറ്റ്​ സംഗമം

ഈരാറ്റുപേട്ട: സംഘ്പരിവാറിനെ പുറത്താക്കാൻ യു.ഡി.എഫ് സാരഥികളെ വിജയിപ്പിക്കുകയെന്ന കാമ്പയിൻെറ ഭാഗമായി വെൽഫെയർ പാർട്ടി വടക്കേകര മേഖല യൂനിറ്റ് സംഗമം നടത്തി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് വി.എ. ഹസീബ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എസ്.കെ. നൗഫൽ, വി.എം. ഷഹിർ, കെ.എം. റഷീദ്, വി.എം. സലിം, കെ.എം. യൂസഫ്, എൻ.എം. ഷെരീഫ് എന്നിവർ സംസാരിച്ചു. ബൂത്ത് തിരിച്ച് പ്രചാരണ പരിപാടി നടത്താനും തീരുമാനിച്ചു. വെൽഫെയർ പാർട്ടി ആദരാഞ്ജലി അർപ്പിച്ചു കോട്ടയം: കെ.എം. മാണിയുടെ പാലായിലെ വസതിയിലെത്തി െവൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സണ്ണി മാത്യു, ജനറൽ സെക്രട്ടറി പി.എ. നിസാം, സെക്രട്ടറി അൻവർ ബാഷ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.