കാരുണ്യത്തി​െൻറ മുഖം -മാർ മൂലക്കാട്ട്​​

കാരുണ്യത്തിൻെറ മുഖം -മാർ മൂലക്കാട്ട് കോട്ടയം: ജനസേവനത്തിന് കാരുണ്യത്തിൻെറ മുഖംപകർന്ന നേതാവായിരുന്നു കെ.എം. മാണിയെന്ന് കോട്ടയം അതിരൂപത അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്. അദ്ദേഹം ആരംഭിച്ച പദ്ധതികളിൽ ഭൂരിഭാഗവും സാധാരണക്കാർക്കുവേണ്ടിയായിരുന്നു. മരണവീടുകളിൽ ഓടിയെത്താനും സാന്ത്വനിപ്പിക്കാനുമെന്നും മാണി സാർ മുന്നിലുണ്ടായിരുന്നു. ആയിരങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്ന് മാർ മൂലക്കാട് പറഞ്ഞു. ഫാ. മൈക്കിൾ വെട്ടിക്കാടും ഒപ്പമുണ്ടായി. ആത്മീയതയെ ചേർത്തുനിർത്തി -മാര്‍ സേവേറിയോസ്‌ കോട്ടയം: രാഷ്ട്രീയത്തിനും ആത്മീയതക്കും തുല്യ ഇടംനൽകിയ നേതാവായിരുന്നു കെ.എം. മാണിയെന്ന് മലങ്കര ക്‌നാനായ അതിഭദ്രാസന ആര്‍ച്ച്‌ ബിഷപ്‌ കുര്യാക്കോസ്‌ മാര്‍ സേവേറിയോസ്‌ വലിയ മെത്രാപ്പോലീത്ത. ധാർമികത ഉയർത്തിപ്പിടിക്കാൻ എന്നും ശ്രദ്ധിച്ചിരുന്നു. പാവങ്ങളുെട മനസ്സറിഞ്ഞ് ഇടപെട്ടിരുന്ന അദ്ദേഹത്തെ ജനങ്ങൾ നെഞ്ചോട് ചേർത്തിരുന്നുവെന്നും മാര്‍ സേവേറിയോസ്‌ പറഞ്ഞു. കല്ലിശേരി മേഖല മെത്രാപ്പോലീത്ത കുറിയാക്കോസ് മോര്‍ ഗ്രിഗോറിയോസ്, റാന്നി മേഖല അധിപന്‍ കുറിയാക്കോസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവരും വലിയ മെത്രാപ്പോലീത്താക്കൊപ്പമുണ്ടായി. സമുദായ നേതാക്കളായ സ്കറിയ തോമസ്, ടി.ഒ. എബ്രഹാം തോട്ടത്തിൽ എന്നിവരും സന്നിഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.