കോട്ടയം നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

കോട്ടയം: കെ.എം. മാണിയുടെ മൃതദേഹം പൊതുദർശനത്തിനു വെക്കുന്നതിനെ തുടർന്ന് കോട്ടയം നഗരത്തിൽ ബുധനാഴ്ച ഗതാഗതക്രമീകരണം ഏർപ്പെടുത്തിയതായി ജില്ല പൊലീസ് അറിയിച്ചു. രാവിലെ ഒമ്പതു മുതലാണ് നിയന്ത്രണം. തിരുനക്കര ബസ്‌സ്റ്റാൻഡ് വ്യാഴാഴ്ച രണ്ടുവരെ പ്രവര്‍ത്തിക്കുന്നതല്ല. കെ.കെ റോഡില്‍നിന്ന് ടൗണിലേക്ക് വരുന്ന സ്വകാര്യ ബസുകള്‍ കലക്ടറേറ്റ് ജങ്ഷനില്‍നിന്ന് തിരിഞ്ഞ് ലോഗോസ്-ടി.എം.എസ് വഴി നാഗമ്പടം സ്റ്റാന്‍ഡിലെത്തി സര്‍വിസ് അവസാനിപ്പിക്കുക പൊതുദര്‍ശനത്തിനു എത്തുന്ന ചെറുവാഹനങ്ങള്‍ തിരുനക്കര ബസ്‌ സ്റ്റാൻഡ്, തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനം തിരുനക്കര അമ്പലമൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. കൂടാതെ സി.എം.എസ് കോളജ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യാവുന്നതാണ്. പൊതുദര്‍ശനത്തിന് കിഴക്കുനിന്ന് വരുന്ന വാഹനങ്ങള്‍ ബസേലിയോസ് കോളജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത് കാല്‍നടയായി തിരുനക്കര മൈതാനത്ത് എത്തേണ്ടതാണ്. എം.എല്‍ റോഡ്‌, ഈരയില്‍കടവ് റോഡിൻെറ കൈവഴികള്‍ തുടങ്ങി നഗരത്തിലെ ഒരു റോഡിലും വ്യാഴാഴ്ച പാര്‍ക്കിങ് അനുവദിക്കുന്നതല്ല. ശീമാട്ടി റൗണ്ടാന മുതല്‍ അനുപമ തിയറ്റര്‍വരെയും പുളിമൂട് ജങ്ഷന്‍ മുതല്‍ ശീമാട്ടി റൗണ്ടാനവരെയും വാഹനങ്ങൾക്ക് പ്രവേശനമില്ല. അനുശോചിച്ചു കോട്ടയം: കെ.എം. മാണിയുടെ നിര്യാണത്തിൽ കേരള ലോയേഴ്സ് ഫോറം ജില്ല പ്രസിഡൻറ് അഡ്വ. പി.എച്ച്. ഷാജഹാൻ, ജില്ല ജനറൽ സെക്രട്ടറി അഡ്വ. റിയാസ് മമ്മറാൻ എന്നിവർ അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.