അവകാശ സംരക്ഷണയാത്ര

പത്തനംതിട്ട: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ദേശീയ പ്രസിഡൻറ് പ്രകാശ് ചെന്നിത്തല നയിക്കുന്ന അവകാശ സ ംരക്ഷണയാത്ര 11ന് വൈകുന്നേരം അഞ്ചിന് പത്തനംതിട്ടയിലെത്തും. കഴിഞ്ഞ രണ്ടിന് കാസർകോട്ടുനിന്ന് ആരംഭിച്ച തിരുവനന്തപുരത്തേക്കുള്ള യാത്രയാണ് പത്തനംതിട്ടയില്‍ എത്തുന്നതെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പോരാട്ടത്തിൻെറ ഭാഗമായ യാത്രയുടെ പത്തനംതിട്ടയിലെ സ്വീകരണത്തോടനുബന്ധിച്ച സമ്മേളനം ലോക്‌സഭ മുൻ സെക്രട്ടറി ജനറല്‍ പി.ഡി.ടി. ആചാരി ഉദ്ഘാടനം ചെയ്യും. എച്ച്.ആർ.പി.എം ജില്ല പ്രസിഡൻറ് ഡോ. കെ.ബി. ജഗദീഷ് അധ്യക്ഷത വഹിക്കും. അജയകുമാര്‍ വല്ലുഴത്തില്‍, പി. ശ്രീനിവാസന്‍, ഡോ. എം.എസ്. സുനില്‍ എന്നിവരെ യോഗത്തില്‍ ആദരിക്കും. പ്രകാശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. ജില്ല പ്രസിഡൻറ് ഡോ. കെ.ബി. ജഗദീഷ്, ജനറല്‍ സെക്രട്ടറി പി.കെ. ബാബുരാജ്, ട്രഷറര്‍ കെ.എന്‍. ഗോപിനാഥപിള്ള, എം.എ. കബീര്‍, ഓമനക്കുഞ്ഞമ്മ, ഓമന ദിവാകരന്‍ തുടങ്ങിയവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.