ഭിന്നശേഷിയുള്ളവർക്ക് സഹായഹസ്​തമൊരുക്കി -കെ.എസ്​.എസ്​.എസ്​

കോട്ടയം: ഭിന്നശേഷിയുള്ളവർക്ക് സഹായഹസ്തമൊരുക്കി കോട്ടയം സോഷ്യൽ സർവിസ് സൊസൈറ്റി. സി.ബി.എം ഇൻഡ്യ ട്രസ്റ്റു മായി സഹകരിച്ച് ഭിന്നശേഷി വ്യക്തികളുള്ള 30 കുടുംബങ്ങൾക്കാണ് കെ.എസ്.എസ്.എസ് സഹായം ലഭ്യമാക്കിയത്. വീൽചെയർ, ഫിസിയോ ബെഡ്, ഹിയറിങ് എയ്ഡ്, പഠനോപകരണ കിറ്റുകളുടെ വിതരണം എന്നിവയോടൊപ്പം വരുമാന പദ്ധതികളായ ആട്, കോഴി വളർത്തൽ എന്നിവക്കാണ് ധനസഹായം ലഭ്യമാക്കിയത്. തെള്ളകം ചൈതന്യ പാസ്റ്ററൽ സംഘടിപ്പിച്ച പരിപാടിയിൽ കെ.എസ്.എസ്.എസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ സഹായ വിതരണം നിർവഹിച്ചു. േപ്രാഗ്രാം ഒാഫിസർമാരായ സിജോ തോമസ്, ഷൈല തോമസ് കോഒാഡിനേറ്റർ മേരി ഫിലിപ്പ്, സിസ്റ്റർ അൽഫോൻസി എസ്.വി.എം വികലാംഗ ഫെഡറേഷൻ പ്രസിഡൻറ് തോമസ് കൊറ്റോടം, സി.ബി.ആർ സ് റ്റാഫ് അംഗങ്ങൾ എന്നിവിർ സന്നിഹിതരായി. നാലുലക്ഷം രൂപയുടെ സഹായമാണ് ലഭ്യമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.