തോമസ്​ ചാഴികാടന്​ കടുത്തുരുത്തിയിൽ ആവേ​േശാജ്ജ്വല സ്വീകരണം

കോട്ടയം: പ്രചാരണത്തിൻെറ ആദ്യഘട്ടം പിന്നിട്ടതോടെ അണികൾക്ക് ആവേശമായി യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻെറ പര ്യടനം. വ്യാഴാഴ്ച കടുത്തുരുത്തി നിയോജക മണ്ഡലത്തിലായിരുന്നു സ്ഥാനാർഥിയുടെ പര്യടനം. കേരള കോൺഗ്രസിൻെറയും കോൺഗ്രസിൻെറയും മുൻനിര നേതാക്കൾക്കൊപ്പം കടുത്തുരുത്തിയിൽ എത്തിയ സ്ഥാനാർഥിയെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻസംഘമാണ് സ്വീകരിച്ചത്. കടുത്തുരുത്തിയിലെ പര്യടനം പൂർത്തിയാക്കിയ സ്ഥാനാർഥി കോട്ടയം പ്രസ്‌ക്ലബിൻെറ പ്രത്യേക തെരഞ്ഞെടുപ്പ് മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു. പിന്നീട് ബസേലിയോസ് കോളജിൽ സ്വീകരണം. തുടർന്ന് കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ പരിപാടികൾ പൂർത്തിയാക്കി പ്രചാരണം സമാപിച്ചു. ജന്മനാടായ വെളിയന്നൂരിലെ യു.ഡി.എഫ് കൺവെൻഷൻ ജനസാഗരമായി മാറി. പ്രകടനം ഒഴിവാക്കി തോമസ് ചാഴികാടൻ ഇന്ന് പത്രിക നൽകും കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ വെള്ളിയാഴ്ച രാവിലെ 12ന് പത്രിക സമർപ്പിക്കും. പ്രവർത്തകർക്കൊപ്പം കലക്ടറേറ്റിലെത്തി പത്രിക സമർപ്പിക്കും. കനത്തചൂടിൽ ആളുകൾ വലയുമെന്ന് തിരിച്ചറിഞ്ഞ് പ്രകടനം ഒഴിവാക്കുകയായിരുന്നു. KTL52 thomas chazhikkadan കോട്ടയം നഗരത്തിലെ കലാലയത്തിലെത്തിയ യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍ വിദ്യാഥികൾക്കൊപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.