വീടുവിട്ടിറങ്ങിയ 10 വയസ്സുകാരനെ തൊടുപുഴയിൽനിന്ന്​ കണ്ടെത്തി; നാട്​ മണിക്കൂറുകൾ മുൾമുനയിൽ

ഏറ്റുമാനൂർ: വീടുവിട്ടിറങ്ങിയ 10 വയസ്സുകാരൻ മണിക്കൂറുകളോളം നാടിനെ മുൾമുനയിലാക്കി. ഒടുവിൽ തൊടുപുഴയിൽനിന്ന് കുട ്ടിയെ പൊലീസ് കണ്ടെത്തി. തൊടുപുഴ പൂമാല ഗവ. സ്കൂൾ വിദ്യാർഥിയായ കുട്ടി അവധിക്ക് തെള്ളകത്തു മാതാപിതാക്കൾ ജോലിക്ക് നിൽക്കുന്ന വീട്ടിലെത്തിയതായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്ന് കഴിഞ്ഞാണ് കുട്ടിയെ കാണാതായത്. വീട്ടുകാരുടെ പരാതിയിൽ ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. വീട്ടുപരിസരത്തെ സി.സി ടി.വികള്‍ പരിശോധിച്ചതിൽനിന്ന് കുട്ടി വീട്ടില്‍നിന്ന് ഇറങ്ങി ഓടിപ്പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തി. ഏറ്റുമാനൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസിൽ പോകുന്നത് കണ്ടതായി ചില നാട്ടുകാരും മൊഴി നല്‍കി. പിന്നാലെ പൊലീസ് ഏറ്റുമാനൂര്‍ സ്വകാര്യ ബസ്സ്റ്റാൻഡിലും പരിസരത്തും അരിച്ച് പെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് കുട്ടി കയറിയ ബസ് കണ്ടെത്തി കണ്ടക്ടറോട് വിവരങ്ങൾ തിരക്കിയപ്പോൾ കുട്ടി ബസിൽ കയറിയതായും 200 രൂപ നൽകിയാണ് ടിക്കറ്റ് എടുത്തതെന്നുമുള്ള വിവരങ്ങൾ ലഭിച്ചു. പിതാവി​െൻറ തൊടുപുഴയിലെ വീട്ടിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ ആ വഴിക്കായി പിന്നീട് അന്വേഷണം. അങ്ങനെ തൊടുപുഴയിലെ പൂമാല എന്ന സ്ഥലത്തുനിന്ന് വൈകീട്ട് ആറോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. രക്ഷാകര്‍ത്താക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണത്രേ കുട്ടി വീടുവിട്ടിറങ്ങിയത്. പരിപാടിadd കോട്ടയം ദർശന സാംസ്കാരിക കേന്ദ്രം: ചിത്രദർശന ഫിലിം സൊസൈറ്റി ഓസ്കർ ഫിലിം ഫെസ്റ്റിവൽ -വൈകു. 5.30.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.