ആയുർവേദ പാരമ്പര്യ നാട്ടറിവ്​ സെമിനാർ നാളെ

കോട്ടയം: ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷ​െൻറ ആഭിമുഖ്യത്തിൽ പാരമ്പര്യ നാട്ടറിവ് സെമിനാർ ഞായറാഴ്ച നടത്തും. രാവ ിലെ 10ന് കുറിച്ചി ഔട്ട്പോസ്റ്റ് ജങ്ഷനിലെ കെ.എൻ.എം വൈദ്യശാലയിൽ നടക്കുന്ന സെമിനാറിൽ പ്രഗല്ഭരായ പാരമ്പര്യ വൈദ്യന്മാർ ക്ലാസ് നയിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡൻറ് ടി.കെ. സുലൈമാൻ, വി.എം. പുരുഷോത്തമൻപിള്ള, എ. പ്രദീപ്കുമാർ എന്നിവർ പെങ്കടുത്തു. കലാലയത്തിൽ വി.എൻ. വാസവൻ പര്യടനം നടത്തി ഏറ്റുമാനൂർ: വിവിധ കോളജുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവന് വരവേൽപ് നൽകി. ഏറ്റുമാനൂർ ഐ.ടി.െഎയിൽനിന്ന് തുടങ്ങി മുഴുവൻ കോളജുകളിലും പര്യടനം നടത്തി. ഗവ. ഐ.ടി.െഎയിൽ പ്രിൻസിപ്പൽ ലളിതകുമാരി, എം.ജി യൂനിവേഴ്സിറ്റിയിൽ വൈസ് ചാൻസലർ സാബു തോമസ്, ഏറ്റുമാനൂരപ്പൻ കോളജിൽ പ്രിൻസിപ്പൽ ഹേമന്ത് കുമാർ, മാന്നാനം കെ.ഇ. കോളേജിൽ പ്രിൻസിപ്പൽ ആൻറണി, കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശ്ശേരി, ഡി.ബി. കോളജിൽ പ്രിൻസിപ്പൽ ഡോ. ലീന എന്നിവർ വരവേറ്റു. വിദ്യാർഥികൾ സ്ഥാനാർഥിക്ക് പൂച്ചെണ്ടുകൾ സമ്മാനിച്ചു. വിവിധ സ്വീകരണങ്ങൾക്ക് എസ്.എഫ്.ഐ പ്രവർത്തകർ നേതൃത്വം നൽകി. എൽ.ഡി.എഫ് സ്ഥാനാർഥി പിറവം മണ്ഡലത്തിൽ പ്രചാരണം നടത്തി കോട്ടയം: ലോക്സഭ എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻ വെള്ളിയാഴ്ച പിറവം മണ്ഡലത്തിൽ പ്രചാരണം നടത്തി. വെള്ളിയാഴ്ച രാവിലെ ഏഴിന് ഇരുമ്പനം ലോക്കൽ കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണത്തോടെയാണ് പര്യടനത്തിന് തുടക്കമിട്ടത്. തുടർന്ന് എച്ച്.പി.സി.എൽ തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർഥിച്ചു. അമ്പാട്ട് മനയിലെത്തി കുടുംബാംഗങ്ങളെ കണ്ടു. ഇരുമ്പനം ട്രാക്കോ കേബിളിലെ തൊഴിലാളികളും സ്വീകരണം നൽകി. ഏരിയ കമ്മിറ്റി അംഗങ്ങൾ കെ.പി. തങ്കപ്പൻ, കെ.പി സൈഗാൾ, നഗരസഭ ചെയർപേഴ്സൻ ചന്ത്രികദേവി എന്നിവർ നേതൃത്വം നൽകി. തിരുവാങ്കുളം പഞ്ചായത്തിൽ ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിൽ ചുമട്ടുതൊഴിലാളികളും സ്വീകരണമൊരുക്കി. കരിങ്ങാതുറ പള്ളി, സന്യാസിനി മഠം, സ​െൻറ് ജോർജ് കത്തോലിക്കപള്ളി, മേരി സദൻ സന്യാസിനി മഠം, ആരാകുന്നം എ.പി. വർക്കി മിഷൻ ഹോസ്പിറ്റലിൽ എന്നിവിടങ്ങൾ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.