ഓർത്തഡോക്സ്​ സഭ വിവാഹ സഹായധന വിതരണം

കോട്ടയം: വേദനയനുഭവിക്കുന്നവരുടെ കണ്ണീർ ഒപ്പുേമ്പാഴാണ് ക്രൈസ്തവ ധർമം പ്രാവർത്തികമാകുന്നതെന്ന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ വിവാഹ സഹായ വിതരണത്തി​െൻറ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സമുദായങ്ങളിൽപെട്ട 50 യുവതികൾക്കാണ് സഹായം വിതരണം ചെയ്തത്. സമിതി പ്രസിഡൻറ് ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ദേവലോകം അരമന മാനേജർ ഫാ. എം.കെ. കുര്യൻ, വിവാഹ സഹായ സമിതി കൺവീനർ എബ്രഹാം മാത്യു വീരപ്പള്ളിൽ, സമിതി അംഗങ്ങളായ ജോൺ സി. ദാനിയേൽ, ജോ ഇലഞ്ഞിമൂട്ടിൽ, കെ. സജി, അജു ജോർജ്, കെ.എ. എബ്രഹാം, സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ. ജോൺ ശങ്കരത്തിൽ, ജേക്കബ് കൊച്ചേരി, ഷിനു പാറപ്പോട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.