റോഡുകൾ വീതികൂട്ടിയപ്പോൾ വെട്ടിപ്പൊളിച്ച പൈപ്പുകൾ പുനഃസ്​ഥാപിച്ചില്ല

വടശേരിക്കര: മണ്ണുമാന്തി ഉപയോഗിച്ച് റോഡുകൾ വീതികൂട്ടി പണിതപ്പോൾ വെട്ടിപ്പൊളിച്ച പൈപ്പുകൾ പുനഃസ്ഥാപിക്കാത്ത തിനാൽ വെള്ളം വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതി. വലിയപതാൽ, വാഹമുക്ക്, വലിയപതാല്‍-കിഴക്കേമല പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ദുരിതത്തിലായത്. ചേത്തയ്ക്കൽ-വലിയപതാൽ-കൂത്താട്ടുകുളം റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്തപ്പോഴാണ് വീതികൂട്ടിയത്. വലിയപതാൽ കോളനിയിൽ വെള്ളമെത്തിക്കാൻ അരയൻപാറ സംഭരണിയിൽനിന്ന് പൈപ്പ് സ്ഥാപിച്ചിരുന്നു. റോഡ് പണിക്കിടെ പൈപ്പുകൾ പൊട്ടി ജലവിതരണം തടസ്സപ്പെട്ടു. വലിയപതാൽ മുതൽ വാഹമുക്ക് വഴി കൂത്താട്ടുകുളംവരെ താമസിക്കുന്നവരാണ് വെള്ളത്തിനു നെട്ടോട്ടമോടുന്നത്. വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളാണിവ. അങ്ങാടി, വെച്ചൂച്ചിറ ജലപദ്ധതികളുടെ പരിധിയിലെ പഴയ ആസ്ബസ്റ്റോസ് പൈപ്പുകൾ മാറ്റി ജി.ഐ പൈപ്പുകൾ സ്ഥാപിക്കുന്നതിന് പണം അനുവദിച്ചിട്ടുണ്ട്. കരാർ നടപടി പൂർത്തിയാക്കിയെന്ന് പൈപ്പിടുമെന്ന് മാത്രം ആര്‍ക്കും ഉറപ്പില്ല. വാഹനങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നവരെയാണ് ഇവര്‍ ആശ്രയിക്കുന്നത്. 2000 ലിറ്റര്‍ കുടിവെള്ളത്തിന് 600 മുതല്‍ 900 രൂപവരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്. വേനല്‍ കടുക്കുന്നതോടെ കുടിവെള്ളത്തി​െൻറ വില ഇനിയും ഉയരും. പൈപ്പ് വെള്ളം വരാന്‍ ഇനി ആരെ സമീപിക്കണമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.