ചർച്ച് ആക്ട്​: വിവാദം തെരഞ്ഞെടുപ്പ്​ മുന്നിൽക്കണ്ട്​ -കെ.ടി. തോമസ്

കോട്ടയം: ചർച്ച് ആക്ടിനെതിരെയുള്ള പ്രചാരണങ്ങളും ഏതിർപ്പുകളും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് നിയമപരിഷ്കാര കമീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി. തോമസ്. കമീഷൻ സർക്കാറിന് ഒരു ശിപാർശയും നൽകിയിട്ടില്ല. പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാൻ കരട് പ്രദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള നീക്കമാണ് ചർച്ച് ആക്ടിലൂടെ സർക്കാർ നടത്തുന്നതെന്ന് ആരോപണവുമായി വിവിധ സഭാവിഭാഗങ്ങൾ രംഗത്തുവന്നിരുന്നു. ബിൽ പിൻവലിക്കണമെന്ന് കഴിഞ്ഞദിവസം ചങ്ങനാശ്ശേരിയിൽ ചേർന്ന സംയുക്ത െക്രെസ്തവ മേലധ്യക്ഷൻമാരുടെ യോഗം ആവശ്യപ്പെട്ടിരുന്നു. കേരള കാത്തലിക് ബിഷപ് കോൺഫറൻസും (കെ.സി.ബി.സി) പ്രതിഷേധമുയർത്തിയിരുന്നു. ഇതിനിടെയാണ് വിശദീകരണവുമായി കെ.ടി. തോമസ് രംഗെത്തത്തിയിരിക്കുന്നത്. സഭയുടെ സ്വത്തുക്കളിൽ സർക്കാറിന് കൈകടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ശിപാർശ ചെയ്ത ചർച്ച് ആക്ട് ഭേദഗതി ചെയ്യാനാണ് ശ്രമിക്കുന്നത്. അദ്ദേഹത്തി​െൻറ ശിപാർശകൾക്കെതിരെ ആരും പ്രതിഷേധിച്ചുകണ്ടില്ല. എപ്പിസ്കോപ്പൽ സഭകളും െപന്തക്കോസ് ഉൾപ്പെടെ എപ്പിസ്കോപ്പൽ അല്ലാത്ത സഭകളും ഇപ്പോഴുണ്ട്. അതി​െൻറ കൂടെ യഹോവ സാക്ഷികളും ഉൾപ്പെടും. ഇവരെയെല്ലാം ഉൾപ്പെടുത്തിയാണ് ശിപാർശകൾ. നിരവധി കടമ്പകൾ കടന്നാൽ മാത്രമേ ശിപാർശകൾ സർക്കാറി​െൻറ മുന്നിലെത്തൂ. ക്രൈസ്തവ സഭയുടെ സ്വത്തുക്കൾ ഓഡിറ്റിങ്ങിന് വിധേയമാക്കണം, സഭ നിശ്ചയിക്കുന്ന സമിതിയിൽ ഈ രേഖകൾ പരിശോധിക്കണം, സഭകൾ നിയോഗിച്ച സമിതികളിൽ തർ‍ക്കം തീർന്നില്ലെങ്കിൽ സർക്കാർ നിശ്ചയിക്കുന്ന ട്രൈബ്യൂണലിനെ സമീപിക്കാം. എന്നിവയാണ് കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കരട് ബില്ലിലെ ശിപാർശകളെന്നും ഇതിൽ വിവാദത്തി​െൻറ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ചര്‍ച്ച് ആക്ടി​െൻറ പേരിലെങ്കിലും ക്രിസ്തീയ സഭകള്‍ ഒന്നിച്ചുകണ്ടതില്‍ സന്തോഷമുണ്ടെന്ന് കെ.ടി. തോമസ് പറഞ്ഞിരുന്നു. ക്രിസ്തുവി​െൻറ പേരില്‍ ഏന്തായാലും ഈ സഭകള്‍ ഒന്നിക്കില്ലെന്നത് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.