കയർ തൂക്കുപാലം പൊട്ടിയ സംഭവം: മുന്നറിയിപ്പ്​ ലംഘിച്ചത്​​ അപകടകാരണമെന്ന്​ റിപ്പോർട്ട്​

തൊടുപുഴ: മുന്നറിയിപ്പ് ലംഘിച്ച് കൂടുതൽ സഞ്ചാരികൾ കയറിയതാണ് വാഗമണ്ണിൽ കയർ തൂക്കുപാലം (ബർമ ബ്രിഡ്ജ്) തകർന്ന് അ പകടത്തിന് ഇടയാക്കിയതെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ(ഡി.ടി.പി.സി) റിപ്പോർട്ട്. വാഗമൺ അഡ്വഞ്ചർ ടൂറിസത്തി​െൻറ ഭാഗമായാണ് തൂക്കുപാലം നിർമിച്ചത്. സുരക്ഷയടക്കം നടപടി പുരോഗമിക്കുന്നതിനിടയാണ് സഞ്ചാരികൾ കൂട്ടത്തോടെ പാലത്തിൽ കയറിയത്. വികസന പ്രവർത്തനം നടക്കുന്നിടത്തേക്ക് പ്രവേശനം നിരോധിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ പാലം തുറന്നുകൊടുക്കാൻ നിർദേശമുണ്ടായിരുന്നില്ല. മുന്നറിയിപ്പ് നൽകിയെങ്കിലും നാലോ അഞ്ചോ പേർക്ക് കയറാവുന്ന സ്ഥാനത്ത് 15ന് മുകളിൽ ആളുകൾ കയറിയതോടെ പാലം തകരുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കലക്ടർ, ടൂറിസം ഡയറക്ടർ എന്നിവർക്ക്് ഇത് സംബന്ധിച്ച് റിപ്പോർട്ട് കൈമാറിയതായി ഡി.ടി.പി.സി സെക്രട്ടറി ജയൻ പി. വിജയൻ 'മാധ്യമ'ത്തോട് പറഞ്ഞു. വാഗമണ്ണിലെ ആത്മഹത്യമുനമ്പിൽ സ്ഥാപിച്ച ബർമ ബ്രിഡ്ജ് ശനിയാഴ്ച ഉച്ചയോടെ തകർന്നാണ് 11 വിനോദസഞ്ചാരികൾക്ക് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് വാഗമൺ അഡ്വഞ്ചർ പാർക്കിലേക്ക് പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.