അമിത വൈദ്യുതി പ്രവാഹത്തിൽ വീട്ടുപകരണങ്ങൾ നശിച്ചു

പാമ്പാടി: മുളേക്കുന്ന്, കന്നുവെട്ടി, അട്ടിപ്പടി തുടങ്ങിയ പ്രദേശങ്ങളിൽ അമിതതോതിൽ വൈദ്യുതി പ്രവഹിച്ച് വീട്ടുപകരണങ്ങൾക്ക് വ്യാപകനാശമെന്ന് പരാതി. ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. മിക്ക വീടുകളിലും പ്രവർത്തിച്ചുകൊണ്ടിരുന്ന ഉപകരണങ്ങൾക്കെല്ലാം കേട് സംഭവിച്ചു. സെറ്റ്ടോപ് ബോക്സുകൾക്കും കേടുപാട് സംഭവിച്ചു. ചില വീടുകളിലെ ഇലക്ട്രിസിറ്റി മീറ്ററുകളും കേടായി. നഷ്ടം സംഭവിച്ചവർക്ക് പരിഹാരം നൽകാൻ ഇലക്ട്രിസിറ്റി ബോർഡ് തയാറായില്ലെങ്കിൽ നിയമനടപടിയുമായി മുേമ്പാട്ട് പോകുമെന്ന് ഇന്ത്യൻ നാഷനൽ ഒാർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ (െഎ.എൻ.ഒ.എച്ച്.ആർ.പി) ജില്ല പ്രസിഡൻറ് എബി െഎപ്പ് പറഞ്ഞു. വെൽഫെയർ പാർട്ടി സംവരണ പ്രക്ഷോഭ സമ്മേളനം നടത്തി കോട്ടയം: സംവരണവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംവരണ പ്രക്ഷോഭ സമ്മേളനം സംഘടിപ്പിച്ചു. കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി സജീദ്‌ ഖാലിദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സണ്ണി മാത്യു അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജ്യോതിവാസ് പറവൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ജിനമിത്ര, കെ.കെ. അഷറഫ്, എഫ്.െഎ.ടി.യു ജില്ല സെക്രട്ടറി എ. ലത്തീഫ്, ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അംഗം അനീഷ് പാറമ്പുഴ, വെൽഫെയർ പാർട്ടി ഏറ്റുമാനൂർ മണ്ഡലം പ്രസിഡൻറ് സി.ഇ. നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡൻറ് ഷാജുദ്ദീൻ സ്വാഗതവും കോട്ടയം മണ്ഡലം പ്രസിഡൻറ് പി.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. അൻവർ ബാഷ, കെ.എച്ച്. ഫൈസൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.