വണ്ണപ്പുറം വില്ലേജ്​ ഒാഫിസിനു​ മുന്നിൽ കിടപ്പുസമരവുമായി അഞ്ചു​ കുടുംബം

വണ്ണപ്പുറം: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട വണ്ണപ്പുറം വില്ലേജിലെ മുഴുവൻ ആളുകൾക്കും വീടും സ്ഥലവും അനുവ ദിക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജിലെ അഞ്ച് കുടുംബം വണ്ണപ്പുറം വില്ലേജ് ഒാഫിസിനു മുന്നിൽ കിടപ്പുസമരം തുടങ്ങി. ഇവർ ഇപ്പോൾ താമസിക്കുന്ന വാടകവീട്ടിൽനിന്ന് താമസം മാറണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടപ്പോഴാണ് സമരം തുടങ്ങിയത്. പഞ്ചായത്ത് എടുത്തുനൽകിയ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഏഴു മാസമായി വാടക നൽകാത്തതിനെ തുടർന്നാണ് വീട്ടുടമ വീടുമാറാൻ പറഞ്ഞത്. കിഴക്കേത്തെരുവത്തിൽ കുഞ്ഞുമോ​െൻറ ഭാര്യ കുട്ടിയമ്മ, സുകുമാരൻ കണ്ടത്തിൽ, സുനി പുഷ്പൻ കണ്ടത്തിൽ, ഷൈല റെജി തൊട്ടിയിൽ, സജി മണിയൻപ്പറയിൽ എന്നിവരാണ് കിടപ്പുസമരം തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.