രമേശ് ബി. വെട്ടിമറ്റത്തിന് പുരസ്കാരം

ഈരാറ്റുപേട്ട: പൊതുരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വേറിട്ട വ്യക്തിത്വത്ത ിനുള്ള പുരസ്‌കാരം പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് അംഗവും മുന്‍ പ്രസിഡൻറുമായ രമേശ് ബി. വെട്ടിമറ്റത്തിന്. 2017-18 കാലഘട്ടങ്ങളില്‍ പഞ്ചായത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും മറ്റു പ്രവൃത്തികളും കണക്കിലെടുത്താണ് അവാര്‍ഡ്. 19ന് തൃശൂരില്‍ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. 1989 മുതല്‍ ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട രമേഷ് വെട്ടിമറ്റം, രണ്ടുതവണ പ്രസിഡൻറ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.