ഫേസ്ബുക്ക് സൗഹൃദക്കെണി വൈദികനെ ഇടവക ചുമതലകളിൽനിന്ന് നീക്കണം: വിശ്വാസികൾ കുർബാനയിൽ പങ്കെടുക്കാതെ പ്രതിഷേധിച്ചു

റാന്നി: ഫേസ്ബുക്ക് സൗഹൃദക്കെണിയിലകപ്പെട്ട വൈദികനെ ഇടവക ചുമതലകളിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം വിശ്വാസികൾ കുർബാനയിൽ പങ്കെടുക്കാതെ പ്രതിഷേധിച്ചു. റാന്നി വടശേരിക്കര മർത്തമറിയം ഓർത്തഡോക്സ് പള്ളിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പള്ളി വികാരി ജോജി മാത്യുവിനെതിരെയാണ് ഒരുവിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് കെണിയിലൂടെ പണംതട്ടിയ കേസിൽ തിരുവനന്തപുരം കണിയാപുരം പുന്ന വീട്ടിൽ സുരേഷ് (28), പാമ്പാടി മേച്ചേരിക്കാട്ട് വീട്ടിൽ രേണുമോൾ (24) എന്നിവരെ കഴിഞ്ഞദിവസം പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫാ. ജോജി മാത്യു പൊലീസിൽ പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞദിവസം വൈദികൻ കുർബാനയർപ്പിക്കാൻ പള്ളിയിലെത്തിയപ്പോൾ ഒരുവിഭാഗം വിശ്വാസികൾ പുറത്തിരുന്ന് പ്രതിഷേധിച്ചു. വൈദികനെ മാറ്റുന്നതു വരെ പ്രതിഷേധം തുടരുമെന്ന് ഇവർ പറഞ്ഞു. വൈദികനെ നീക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ മെത്രാപ്പോലീത്തക്ക് പരാതിയും നൽകി. വിശ്വാസി സമൂഹത്തിന് അവമതിയുണ്ടാക്കിയ വൈദികന് മുന്നില്‍ കുമ്പസാരിക്കാനും കുർബാന സ്വീകരിക്കാനും കഴിയില്ലെന്ന് വിശ്വാസികളുടെ പരാതിയിൽ പറയുന്നു. അതേസമയം, സംഭവത്തിൽ താൻ തെറ്റുകാരനല്ലെന്നും കേസിൽ വാദിയാണെന്നും ഫാ. ജോജി മാത്യു പറഞ്ഞു. ത​െൻറ മകനുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടാൻ ശ്രമിച്ച സംഘത്തെ കുടുക്കാൻ പൊലീസ് അറിഞ്ഞുകൊണ്ട് നടത്തിയ നീക്കമാണിത്. ത​െൻറ ഫോട്ടോ മോർഫ് ചെയ്ത് നഗ്ന വിഡിയോയാക്കി പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. അവർ ആവശ്യപ്പെട്ട പ്രകാരം 6000 രൂപ നൽകി തെളിവുണ്ടാക്കിയ ശേഷമാണ് പൊലീസിനെ സമീപിച്ചത്. ത​െൻറ ഭാര്യക്കും ഇതറിയാം. അക്കാര്യങ്ങൾ ഇടവക മെത്രാപ്പോലീത്തയെ ബോധിപ്പിച്ചിട്ടുണ്ട്. കാര്യം മനസ്സിലാക്കാതെയാണ് തനിക്കെതിരെ ഒരുവിഭാഗം പ്രതിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വിശ്വാസികളുടെ പരാതിയിൽ മെത്രാപ്പോലീത്ത ഉചിത നടപടി സ്വീകരിക്കുമെന്ന് നിലക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഇടിക്കുള എം. ചാണ്ടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.