അഗതികൾക്ക്​ ഗ്രന്ഥശാലയൊരുക്കി വിദ്യാർഥികൾ

അടൂർ: അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസികൾ ഇനി വായനയുടെ ലോകത്തേക്ക്. അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവന്ന പുസ്തകങ്ങൾ പ്രോഗ്രാം ഓഫിസർ ജി. രവീന്ദ്ര കുറുപ്പി​െൻറ നേതൃത്വത്തിൽ സമാഹരിച്ച് മഹാത്മക്ക് കൈമാറുകയായിരുന്നു. ഗ്രന്ഥശാലയുടെ ഉദ്ഘാടനം അടൂർ വടക്കടത്തുകാവ് കേരള പൊലീസ് മൂന്നാം ബറ്റാലിയൻ കമാൻഡൻറ് കെ.ജി. സൈമൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. പി.ആർ. ഗിരീഷ്, ജി. രവീന്ദ്രകുറുപ്പ്, എച്ച്. ദീപക്, മഹാത്മ ചെയർമാൻ രാജേഷ് തിരുവല്ല, തപസ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.