ഭൂമി ഏറ്റെടു​ക്കുംമു​േമ്പ നിർമാണം; ഭി​ന്ന​േശഷിക്കാരൻ കലക്​ടർക്ക്​ പരാതി നൽകി

കോട്ടയം: പാതയിരട്ടിപ്പിക്കലി​െൻറ ഭാഗമായി റെയിൽവേ സ്വകാര്യഭൂമിയിൽ നിർമാണപ്രവർത്തനം നടത്തിയെന്ന് ആരോപിച് ച് ഭിന്നശേഷിക്കാര​െൻറ പരാതി. കോട്ടയം കുമാരനല്ലൂർ ശ്രീവത്സം സൂരജ് കെ. ഗോപാലനാണ് കലക്ടർക്ക് പരാതി നൽകിയത്. ഏറ്റുമാനൂർ-കോട്ടയം പാതയിൽ നീലിമംഗലത്ത് 4.45 സ​െൻറ് ഭൂമിയുടെ അതിരുകെട്ടിയ കരിങ്കൽ എക്സ്കവേറ്റർ ഉപയോഗിച്ച് നീക്കി 20,000 രൂപയുടെ നഷ്ടമുണ്ടായതിനാൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിവേണമെന്ന് പരാതിയിൽ പറയുന്നു. 2011ൽ വിജ്ഞാപനമനുസരിച്ച് പെരുമ്പായിക്കാട് വില്ലേജിൽപെട്ട വസ്തു മറ്റു ഭൂമിക്കൊപ്പം വിട്ടുനൽകാൻ തീരുമാനിച്ചിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും ഭൂമി റെയിൽവേ ഏറ്റെടുത്തില്ല. നിശ്ചയിച്ച് ഉറപ്പിച്ച അടിസ്ഥാന വിലയും നൽകിയില്ലെന്ന് പരാതിക്കാരൻ സൂരജ് പറഞ്ഞു. പ്രദേശത്ത് ഏറ്റെടുത്ത ഭാഗത്തെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായാണ് ത​െൻറ ഭൂമിയിൽ മണ്ണിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.