ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള വെല്ലുവിളികള്‍ക്ക് കാലഭേദമില്ല -എം.പി. സുകുമാരന്‍ നായര്‍

കോട്ടയം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള വെല്ലുവിളികള്‍ക്ക് കാലം ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍. പൊന്‍കുന്നം വര്‍ക്കിയെപോലെ സമൂഹത്തി​െൻറ പുറംപൂച്ചുകള്‍ തുറന്നുകാട്ടിയിട്ടുള്ള എഴുത്തുകാരന്‍ നേരിട്ട വെല്ലുവിളികള്‍ തന്നെയാണ് ഇന്നും സത്യസന്ധമായി എഴുതുകയും സിനിമ നിര്‍മിക്കുകയും ചെയ്യുന്നവര്‍ നേരിടുന്നത്. സര്‍ക്കാറി​െൻറ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ഡോക്യുമ​െൻററി ഫെസ്റ്റിവലിൽ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധുപാൽ, പ്രദീപ് നായർ, എം.ജി. ശശി, ടി.വി. ചന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10 മുതല്‍ തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് വിനോദ് മങ്കര സംവിധാനം ചെയ്ത ക്ഷേത്രപ്രവേശന വിളംബരം: സമര വിജയ വീഥികൾ, ടി. രാജീവ്‌നാഥ് സംവിധാനം ചെയ്ത പി. പദ്മരാജന്‍ മലയാളത്തി​െൻറ ഗന്ധര്‍വന്‍, കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത വള്ളത്തോള്‍ മഹാകവി, ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത രാഗം മണിരംഗ് നെയ്യാറ്റിന്‍കര വാസുദേവൻ, കെ.പി. കുമാരന്‍ സംവിധാനം ചെയ്ത സി.വി. രാമന്‍പിള്ള: വാക്കി​െൻറ രാജശിൽപി, ആർ. ജയരാജ് സംവിധാനം ചെയ്ത കടമ്മന്‍ പ്രകൃതിയുടെ പടയണിക്കാരന്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വൈകീട്ട് മൂന്നിന് ഡോക്യുമ​െൻററിയിലെ സത്യവും മിഥ്യയും ഓപണ്‍ ഫോറം കെ. സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. അജു കെ. നാരായണൻ, വിനോദ് സുകുമാരൻ, പ്രദീപ് നായർ, എസ്. ഹരീഷ്, സജീവ് പാഴൂര്‍ എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് 4.30ന് സമാപന സമ്മേളനം എൻ. ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ പി.കെ. സുധീര്‍ ബാബു അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.