ബാർ ജീവനക്കാർക്ക്​ മർദനവും വാഹനമിടിപ്പിക്കാന്‍ ശ്രമവും: രണ്ടുപേർ അറസ്​റ്റിൽ

ചങ്ങനാശ്ശേരി: ബാര്‍ ജീവനക്കാരെ മർദിക്കുകയും വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിൽ ര ണ്ടുപേര്‍ അറസ്റ്റിൽ. ചങ്ങനാശ്ശേരി ഫയര്‍ഫോഴ്‌സ് ഓഫിസിന് സമീപം പ്ലാത്താടന്‍ അപ്പാര്‍ട്മ​െൻറില്‍ വാടകക്ക് താമസിക്കുന്ന മിഥുന്‍ തോമസ് (30), തിരുവല്ല മുത്തൂര്‍ കൈതവന കുന്നില്‍ വീട്ടില്‍ നിന്ന് കോട്ടയം കഞ്ഞിക്കുഴി മുട്ടയം ഭാഗത്ത് വെട്ടിക്കുന്നേല്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന മുഹമ്മദ് റാഫി (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാമത്തെ പ്രതിക്കായി അേന്വഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ ഒരാളെ െവട്ടിപ്പരിക്കേൽപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച രാത്രി 11ന് ചങ്ങനാശ്ശേരിയിലെ ബാറിലായിരുന്നു സംഭവം. ബാര്‍ പൂട്ടാൻ സമയമായതിനാൽ പുറത്തുപോകണമെന്ന് പ്രതികളോട് ബാര്‍ ജോലിക്കാര്‍ ആവശ്യപ്പെട്ടു. ഇത് ഇഷ്ടപ്പെടാത്ത സംഘം ജീവനക്കാരെ മർദിച്ചു. പുറത്തിറങ്ങിയ മൂവരും ചേര്‍ന്ന് പാര്‍ക്കിങ് ഏരിയയില്‍നിന്ന് കാറെടുത്ത് പുറത്തിറങ്ങിയ ജീവനക്കാരെ അപായപ്പെടുത്താന്‍ അവരുടെ നേരെ നാലുതവണ കാര്‍ ഓടിച്ചു. ഇതിനിടെ പൊലീസ് എത്തിയതോടെ ഒാടി രക്ഷെപ്പട്ട ഇവർ, ഫയര്‍സ്റ്റേഷന് എതിര്‍വശെത്ത ഹോട്ടലിന് സമീപമിരുന്ന ബൈക്ക് എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് ബൈക്കി​െൻറ ഉടമകൾ ചോദ്യംചെയ്തതോടെ ഒരാളെ വെട്ടിപ്പരിക്കേൽപിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരെ ഉപദ്രവിക്കുകയും ചെയ്തതായും പൊലീസ് പറയുന്നു. പൊലീസ് തിരച്ചിലിൽ ഹിദായത്ത് ഭാഗത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന റാഫിയെ പിടികൂടി. അവിടെനിന്ന് ഒരു കിലോമീറ്റര്‍ അകലെ അടുത്തുവന്നാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിനിന്ന മിഥുനെയും പൊലീസ് പിടികൂടി. മിഥുന്‍ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനില്‍ മാത്രം 11ഓളം കേസില്‍ പ്രതിയാണ്. കെ.പി.പി.എ ആക്ട് പ്രകാരം കരുതല്‍ തടങ്കല്‍ അനുഭവിച്ചതുമാണ്. റാഫി മയക്കുമരുന്ന് കേസില്‍ പ്രതിയാണ്. ചങ്ങനാശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ സി.ഐ കെ.പി. വിനോദ്, എസ്.ഐ എം.ജെ അഭിലാഷ്, എ.എസ്.ഐ കൃഷ്ണന്‍കുട്ടി, ശ്രീകുമാര്‍ സുദീപ് അടക്കം പത്തോളം പൊലീസുകാര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.