ശങ്കരമംഗലം ലെക്​ച്ചറേഴ്​സ്​ 11ന്

കോട്ടയം: ചലച്ചിത്ര പ്രതിഭയായിരുന്ന പ്രഫ. ജോൺ ശങ്കരമംഗലത്തി​െൻറ സ്മരണാർഥം ചങ്ങനാശ്ശേരി സ​െൻറ് ജോസഫ് കോളജ് ഒാ ഫ് കമ്യൂണിക്കേഷ​െൻറ ശങ്കരമംഗലം ലെക്ച്ചറേഴ്സ് പ്രഥമസമ്മേളനം തിങ്കളാഴ്ച നടക്കും. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക് രണ്ടിന് 'സിനിമ ഒരു കല' വിഷയത്തിൽ അദ്ദേഹം സംസാരിക്കും. കോട്ടയം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ഒാഫ് സ്റ്റഡീസിലെ പ്രഫ. ചന്ദ്രമോഹൻ നായർ, പ്രഫ. കവിയൂർ ശിവപ്രസാദ് എന്നിവർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ. ജോസഫ് പാറയ്ക്കൽ, വകുപ്പ് മേധാവി ജിനു കെ.വർഗീസ്, എച്ച്.ആർ. മാനേജർ നിമിഷ, പി.ആർ.ഒ ജിനു ജോസഫ് എന്നിവർ പങ്കെടുത്തു. ഫാ. ആൻറണി വാഴപ്പള്ളി പുരസ്കാരദാനം നാളെ കോട്ടയം: ഫാ. ആൻറണി വാഴപ്പള്ളി പുരസ്കാരദാനവും വയലിൻ ജേക്കബ് അനുസ്മരണവും ഞായറാഴ്ച കോട്ടയം വൈ.എം.സി.എ ഒാഡിേറ്റാറിയത്തിൽ നടക്കും. എൻഡോസർഫാൻ ദുരിതബാധിതർക്കായി പ്രവർത്തിക്കുന്ന സാമൂഹികപ്രവർത്തകൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ കാസർകോടിനും സംഗീത സംവിധായൻ വയലിൻ ജേക്കബി​െൻറ സ്മരണാർഥം ഏർപ്പെടുത്തിയ അവാർഡ് ഗായിക സിസിലി എബ്രഹാമിനും സമ്മാനിക്കും. വൈകീട്ട് 3.30ന് ചേരുന്ന പുരസ്കാരസമർപ്പണ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കലക്ടർ പി.കെ. സുധീർ ബാബു മുഖ്യപ്രഭാഷണം നടത്തും. മുൻ എം.എൽ.എ വി.എൻ. വാസവൻ, ശ്രുതി സ്കൂൾ ഒാഫ് മ്യൂസിക് ഡയറക്ടർ ഫാ. ഡോ. എം.പി. ജോർജ് എന്നിവർ പുരസ്കാരം സമർപ്പിക്കും. തുടർന്ന് വയലിൻ ജേക്കബ് ഗാനസന്ധ്യയുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.