കുറിച്ചിയെ ഹോമിയോപ്പതി ഹബാക്കി മാറ്റും -കേന്ദ്ര മന്ത്രി

കോട്ടയം: കുറിച്ചി ദേശീയ ഹോമിയോപ്പതി റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ഹോമിയോപ്പതി ഹബായി മാറ്റുമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ്നായിക്. ഹോമിയോ ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ നിര്‍മിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിേനാടനുബന്ധിച്ച് മെഡിസിനല്‍ പ്ലാൻറ് സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറിച്ചി ഹോമിയോപ്പതി റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ച ബിരുദ, ബിരുദാനന്തര കോഴ്സുകളുെട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഇതിനെ സമീപഭാവിയിൽ സെന്‍ട്രല്‍ ഹോമിയോപ്പതി യൂനിവേഴ്സിറ്റിയായി ഉയത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. സ്വാമി ആതുരദാസി​െൻറ അര്‍ധകായ പ്രതിമയുടെ അനാച്ഛാദനവും കേരളത്തിലെ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് വേണ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു. കുറിച്ചി ദേശീയ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 200 കോടി രൂപയുടെ വികസനം നടപ്പാക്കുമെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. അക്കാദമിക് ബ്ലോക്ക് അടക്കം കെട്ടിടങ്ങൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.എഫ്. തോമസ് എം.എല്‍.എ, പ്രഫ. എം.കെ.സി. നായര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കേന്ദ്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രാജ്കുമാര്‍ മാന്‍ചന്ദ, കേരള ഹോമിയോപ്പതി കൗണ്‍സില്‍ പ്രസിഡൻറ് ഡോ. രവി എം. നായര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. കെ.ആര്‍. ജനാര്‍ദനന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.