അഖില കേരള പാണർ സമാജം സംസ്ഥാന സമ്മേളനത്തിന് തുടക്കം

പൊൻകുന്നം: അഖില കേരള പാണർ സമാജം ഏഴാമത് സംസ്ഥാന സമ്മേളനത്തിന് പൊൻകുന്നത്ത് തുടക്കം. മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടന്ന സെമിനാറിൽ 'കേരള വികസനവും സാമൂഹിക നീതിയും' വിഷയം അവതരിപ്പിച്ച് സംസ്ഥാന രക്ഷാധികാരി ഡോ. പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ.ജി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ് സംസ്ഥാന പ്രസിഡൻറ് എം.വി. ജയപ്രകാശ്, എ.കെ.പി.എസ് വൈസ് പ്രസിഡൻറ് പി.എൻ. സുകുമാരൻ, സംസ്ഥാന സെക്രട്ടറി എസ്. ഭാസ്കരൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പന്മന വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനം ആേൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. ഡോ. എൻ. ജയരാജ് എം.എൽ.എ മുഖ്യാതിഥിയായി. മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ജയശങ്കർ, ടി.എസ്. രാജു, ഗാനരചയിതാവ് എം.എസ്. വാസുദേവൻ എന്നിവരെ ആദരിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയ ശ്രീധർ, പാണർ സമാജം സംസ്ഥാന ജനറൽ സെകട്ടറി ഇൻ ചാർജ് സുനിൽ വലഞ്ചുഴി, സ്വാഗതസംഘം കൺവീനർ പി.എൻ. സുകുമാരൻ, എൻ. രവീന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ഡോ. ബിജുകുമാർ, പഞ്ചായത്ത് അംഗം കെ.ജി. കണ്ണൻ, പൊന്നമ്മ ചാലാപ്പള്ളി, അശോകൻ റാന്നി, സ്വാഗതസംഘം ചെയർമാൻ കെ.എൻ. ധനപാലൻ എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ പ്രതിനിധി സമ്മേളനം കെ.പി.എം.എസ് ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്യും. പി.സി. ജോർജ് എം.എൽ.എ മുഖ്യാതിഥിയാകും. ഉച്ചക്കുശേഷം പൊതുചർച്ച, തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.