കൊഴുങ്ങാലൂർചിറ-പാറയ്ക്കൽ റോഡിന് ശാപമോക്ഷം പുനർനിർമാണം 15 വർഷത്തിനുശേഷം

നെടുംകുന്നം: തകർന്ന കൊഴുങ്ങാലൂർ ചിറ-പാറയ്ക്കൽ റോഡിനു ശാപമോക്ഷം. എട്ടുലക്ഷം രൂപ മുടക്കി ജില്ല പഞ്ചായത്താണ് റോ ഡ് പുനർനിർമിക്കുന്നത്. പൂർണമായി ടാർ ചെയ്യുന്നതിനൊപ്പം വശങ്ങളിൽ കോൺക്രീറ്റിങ്ങും നടത്തുന്നുണ്ട്. 15 വർഷം മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. എട്ടുവർഷത്തിൽ അധികമായി ടാറിങ് പൊട്ടിപ്പൊളിഞ്ഞ് തകർന്ന നിലയിലായിരുന്നു. മിക്കയിടത്തും ഇരുചക്രവാഹനങ്ങൾപോലും കടന്നുപോകാൻ ബുദ്ധിമുട്ടായിരുന്നു. പാറക്കൽ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിനു കുടുംബങ്ങളുടെ ഏക സഞ്ചാരമാർഗമായിരുന്ന റോഡ് തകർന്നതിനെതിരെ പലവട്ടം വിവിധ സംഘനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. എല്ലാ തവണയും റോഡ് പുനർനിർമിക്കാമെന്ന് അധികൃതർ വാക്ക് പറഞ്ഞതല്ലാതെ നിർമാണം നടപ്പായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.