പ്രണയം നടിച്ച് നഗ്​നദൃശ്യങ്ങള്‍ പകര്‍ത്തി; 27 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ്​ അറസ്​റ്റിൽ

ഏറ്റുമാനൂർ: പെണ്‍കുട്ടികളെ പ്രണയം നടിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി ലൈംഗികബന്ധത്തിന് ഇരയാക്കിയ യുവാവ് പിടിയിൽ. കോട്ടയം കല്ലറമറ്റം ഭാഗത്ത് ജിത്തുഭവനിൽ ജിന്‍സുവാണ് (24) അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 27 പേരെയാണ് രണ്ടര വര്‍ഷത്തിനിടെ ഇയാൾ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് നടപ്പാക്കുന്ന ഓപറേഷൻ ഗുരുകുലം ജില്ല കോഓഡിനേറ്റര്‍ക്ക് ഒരു സ്കൂളിലെ പ്രധാനാധ്യാപിക നൽകിയ വിവരമാണ് പ്രതിയെ കുടുക്കാനിടയാക്കിയത്. സ്കൂളിലെ ഒരു പെണ്‍കുട്ടിയെ യൂനിഫോമില്‍ സംശയാസ്പദമായ സാഹചര്യത്തിൽ മറ്റൊരാളുടെ കൂടെ കാറിൽ കണ്ടതായി ഇവർ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കാറിൽ കൊണ്ടുപോയ യുവാവിനെ പിടികൂടി. ഇയാളുടെ മൊബൈൽ പരിശോധിച്ചപ്പോൾ മറ്റ് പെണ്‍കുട്ടികളുമായുള്ള അശ്ലീല സന്ദേശങ്ങൾ കണ്ടെത്തി. ത​െൻറ കൂട്ടുകാരിയും ഇത്തരം ഒരു കെണിയില്‍പെട്ടിട്ടുണ്ടെന്ന് ഇൗ പെൺകുട്ടിയാണ് വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച അന്വേഷണമാണ് ജിന്‍സുവിലേക്ക് എത്തിയത്. ജില്ല പൊലീസ് മേധാവിയുടെ ഓഫിസിൽ നടത്തിയ കൗണ്‍സലിങ്ങിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് വിദ്യാര്‍ഥിനിയിൽനിന്ന് ലഭിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജിന്‍സുവുമായി പ്രണയത്തിലായ കുട്ടി ഇയാളോടൊന്നിച്ച് മൊബൈലിൽ സെല്‍ഫി എടുത്തു. ഈ ഫോട്ടോ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മൊബൈൽ ചാറ്റിങ്ങിലൂടെ പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി. തുടർന്ന് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും അതി​െൻറ വിഡിയോ കാട്ടി ബ്ലാക്മെയിൽ ചെയ്യാനും തുടങ്ങി. ഇതോടെ മാനസികമായി തകര്‍ന്ന അവസ്ഥയിലായി പെണ്‍കുട്ടി. തുടർന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കറി​െൻറ നിര്‍ദേശപ്രകാരം ഓപറേഷന്‍ ഗുരുകുലം കോഓഡിനേറ്റർ കെ.ആർ. അരുണ്‍കുമാറി​െൻറ നേതൃത്വത്തിൽ ജിന്‍സുവിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ ഇയാളുടെ മൊബൈലിൽനിന്നാണ് പീഡനപരമ്പരയുടെ ചുരുൾ അഴിയുന്നത്. 27 പെണ്‍കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും വിവിധ ഫോള്‍ഡറുകളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. കൂടുതൽ കുട്ടികൾ കെണിയിൽ വീണിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ജിൻസുവിന് ജോലിയില്ലെന്നും ഫേസ്ബുക്കിലൂടെയാണ് പെൺകുട്ടികളെ പരിചയപ്പെടുന്നതെന്നും പൊലീസ് അറിയിച്ചു. വൈക്കം ഡിവൈ.എസ്.പി മുഖേന കടുത്തുരുത്തി പൊലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി. നിലവിൽ ഒരു പരാതി മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇരകളായ മറ്റ് പെൺകുട്ടികളുടെ രക്ഷിതാക്കളോട് പരാതി നൽകാൻ അറിയിച്ചിട്ടുെണ്ടന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.