ശബരിമല സംരക്ഷണ രഥയാത്രക്ക് എരുമേലിയിൽ സ്വീകരണം

എരുമേലി: ശബരിമല ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഡി.എ ചെയര്‍മാൻ പി.എസ്. ശ്രീധരൻപിള്ളയും കണ്‍വീനർ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രക്ക് എരുമേലിയില്‍ സ്വീകരണം നല്‍കി. പൊതുസമ്മേളനം ബി.ജെ.പി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി അധ്യക്ഷത വഹിച്ചു. സുപ്രീംകോടതിയെ അംഗീകരിച്ചുകൊണ്ടുതന്നെ വിശ്വാസികളുടെ വിശ്വാസ സംരക്ഷണത്തിനായി ഒപ്പം നില്‍ക്കുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഇന്ന് ഹിന്ദുക്കള്‍ക്ക് നേെരയുണ്ടാകുന്ന പ്രശ്‌നം നാളെ മറ്റുള്ളവര്‍ക്കും ഉണ്ടാകാമെന്ന് അറിഞ്ഞുകൊണ്ട് ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രൻ, ഒ.ബി.സി മോര്‍ച്ച സംസ്ഥാന ജനറൽ സെക്രട്ടറി മധു പരുമല, യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് പ്രകാശ് ബാബു, മഹിള മോര്‍ച്ച ദേശീയ ജനറൽ സെക്രട്ടറി വിക്ടോറി ഗൗരി, ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡൻറ് എം.ആർ. ഉല്ലാസ്, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് വി.സി. അജികുമാർ, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിമാരായ കെ. പദ്മകുമാർ, കെ.ഡി. രമേശ്, കളത്തിൽ ചന്ദ്രശേഖരൻ, അമ്പാട്ട് വിജയൻ, പേരിശ്ശേരിപിള്ള, സി.കെ. ശശിധരന്‍ പിള്ള, രാഘവൻ, സി.എ. ശിവന്‍പിള്ള, ആതിര സുശീല, ബിജു, നാരായണൻ, ഓമനക്കുട്ടൻ, രജനി ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.