മോട്ടിവേഷൻ ആക്ടിവേഷൻ പ്രോഗ്രാം നടത്തി

എരുമേലി: വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും അതി​െൻറ വിവിധ തലങ്ങളിൽ ഭാഗമാകാനും താൽപര്യമുള്ളവരെ പരിശീലിപ്പിക്കുന്ന മോട്ടിവേഷൻ ആക്ടിവേഷൻ പ്രോഗ്രാം എരുമേലി നൈനാർ ജുമാമസ്ജിദ് കമ്യൂണിറ്റി ഹാളിൽ നടന്നു. സ​െൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ എരുമേലി മേഖലയുടെ ആഭിമുഖ്യത്തിൽ നടന്ന പരിശീലന ക്ലാസ് ജമാഅത്ത് പ്രസിഡൻറ് അഡ്വ. പി.എച്ച്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഹക്കീം മാടത്താനി അധ്യക്ഷതവഹിച്ചു. അൻഷാദ് കൊളത്തൂർ ക്ലാസ് നയിച്ചു. സി.യു. അബ്ദുൽ കരീം, ബഷീർ വാഴമറ്റം, നാസർ പനച്ചി, സലീം കണ്ണങ്കര, റസൽ സലീം, നൗഷാദ് കുറുങ്കാട്ടിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.