അമിത പലിശ: ജില്ലയിൽ വ്യാപക റെയ്ഡ്; ഒമ്പതുപേർ അറസ്​റ്റിൽ

കോട്ടയം: ജില്ലയിൽ അമിത പലിശക്കാരെ പിടികൂടാൻ നടന്ന വ്യാപക റെയ്ഡിൽ ഒമ്പതുപേർ അറസ്റ്റിൽ. ജില്ല പൊലീസ് മേധാവി ഹരിശങ്കറി​െൻറ നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ച ജില്ലയിലെ 79 കേന്ദ്രങ്ങളിലാണ് മിന്നൽ പരിശോധന നടത്തിയത്. 12 കേസാണ് രജിസ്റ്റർ ചെയ്തത്. രേഖകൾ ഇല്ലാത്ത 4,52,000 രൂപയും അനധികൃതമായി കൈവശം വെച്ച എട്ട് ആധാരങ്ങളും ഒപ്പിട്ട 81 ബ്ലാങ്ക് ചെക്കുകളും 41 മുദ്രപ്പത്രങ്ങളും 24 വാഹനങ്ങളുടെ രജിസ്േട്രഷൻ സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തു. ഈരാറ്റുപേട്ട: എം.ഇ.എസ് ജങ്ഷന്‍ ഭാഗത്ത് വഞ്ചാങ്കല്‍ നവാസ് ഇബ്രാഹിം, ഇയാളുടെ മാതാവ് ഹാജിറ, കടുവാമൂഴി വാഴമറ്റം റസല്‍ അബ്ദുൽ കരീം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പണം പലിശക്ക് നല്‍കാനാവശ്യമായ ലൈസന്‍സോ രേഖകളോ ഇല്ലാതെ ചെക്ക് ലീഫുകൾ, വാഹന ആർ.സി ബുക്കുകൾ, കരാർ ഉടമ്പടികൾ എന്നിവയുടെ ഈടിന്മേൽ ഇവര്‍ പണം വൻ പലിശക്ക് നല്‍കിവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 500, 50, 20, 10 രൂപ മൂല്യമുള്ള മുദ്രപ്പത്രങ്ങൾ, 11 ബ്ലാങ്ക് ചെക്കുകൾ, റവന്യൂ സ്റ്റാമ്പ് പതിച്ച അഞ്ച് വെള്ളപേപ്പർ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കാണക്കാരി മനോജ് നിവാസിൽ മനോജ് ജോസഫ് (ചില്ല് മനോജ് -41) ആണ് പിടിയിലായത്. ഏറ്റുമാനൂര്‍ ടെമ്പിൾ റോഡിെല ജെ.സി.എം ടൂറിസ്റ്റ് ഹോമിനോട് ചേര്‍ന്ന മനോജി​െൻറ മോഡേണ്‍ വുഡ് ഹൗസിന് പിന്നിലെ രഹസ്യമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രേഖകളും ഈടായി പിടിച്ചെടുത്ത അരകോടി രൂപയോളം വിലമതിക്കുന്ന െബന്‍സ് കാറും പൊലീസ് പിടിച്ചെടുത്തു. 21 ആധാരം, 17 ആര്‍.സി ബുക്ക്, നൂറോളം തുകയെഴുതാത്ത ചെക്കുകള്‍, 500, 100, 50 രൂപയുടെ നിരവധി മുദ്രപ്പത്രങ്ങള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവ പിടിച്ചെടുത്തു. രണ്ട് മണിക്കൂറോളം നീണ്ട കടയിലെ പരിശോധനക്ക് പുറമെ പട്ടിത്താനം കവലക്ക് സമീപമുള്ള തറവാട്ടുവീട്ടിലും കാണക്കാരി അമ്പലത്തിന് സമീപത്തെ മനോജി​െൻറ വീട്ടിലും പരിശോധന നടന്നു. തളിക്കുളം തമ്പാന്‍കടവ് സ്വദേശി മനോജ് കുമാറിേൻറതാണ് പിടിച്ചെടുത്ത കാറെന്ന് പൊലീസ് പറഞ്ഞു. എസ്‌.ഐ കെ.ആര്‍. പ്രശാന്ത് കുമാര്‍, ഗ്രേഡ് എ.എസ്‌.ഐ ജയരാജ്, എ.എസ്‌.ഐമാരായ ദിനേശന്‍, സജി കുര്യോക്കോസ്, എസ്‌.സി.പി.ഒമാരായ പ്രമോദ്, ജേക്കബ്, ഉദയന്‍, സി.പി.ഓമാരായ നാരായണന്‍, ബോബി, ഷീബ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചങ്ങനാശ്ശേരി: പെരുന്ന മലേക്കുന്ന് പടിഞ്ഞാറേപ്പറമ്പില്‍ ഹരിദാസ് (49) അറസ്റ്റിലായി. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി സുരേഷ്‌കുമാര്‍, സി.ഐ കെ.പി. വിനോദ്, എസ്‌.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ മലേക്കുന്നിെല വീട് റെയ്ഡ് നടത്തിയാണ് ഹരിദാസിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍നിന്ന് ഒന്നരലക്ഷം രൂപയും അഞ്ച് ആധാരങ്ങളും പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.