മാലിന്യം തള്ളുന്നത് തടഞ്ഞ നഗരസഭ ജീവനക്കാരനെ വാഹനമിടിപ്പിച്ച്​ വീഴ്ത്തി

ചങ്ങനാശ്ശേരി: വഴിയരികില്‍ മാലിന്യം തള്ളാനെത്തിയ സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരനെ വണ്ടിയിടിപ്പിച്ച് വീഴ്ത്തിയതായി പരാതി. നഗരത്തില്‍ മാലിന്യം തള്ളുന്നതിനെതിരെ നഗരസഭ ആരോഗ്യവിഭാഗം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ രാത്രി പട്രോളിങ്ങിനിടെ വ്യാഴാഴ്ചയാണ് സംഭവം. പരിക്കേറ്റ നഗരസഭ കണ്ടിൻജന്‍സി ജീവനക്കാരനായ ഷാജിയെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജയകുമാര്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭ കണ്ടിൻജന്‍സി ജീവനക്കാരായ ഷാജി, സുഭാഷ്, മഹേഷ് എന്നിവരാണ് രാത്രി പട്രോളിങ് നടത്തിയത്. അസീസി റോഡില്‍ കെ.എല്‍ 33 ജെ 4942 നമ്പര്‍ ഹോണ്ട ആക്ടീവയില്‍ ചാക്കില്‍ മാലിന്യം തള്ളാനെത്തിയ ആളെ തടയാന്‍ ശ്രമിച്ച ഷാജിക്കുനേരെ അമിതവേഗത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച് ഇടിപ്പിക്കുകയായിരുെന്നന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഷാജി തെറിച്ചുവീഴുകയും നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ സമീപത്തെ പോസ്റ്റിലിടിച്ച് മറിയുകയും ചെയ്തു. ഇയാളോടു ചോദിച്ചപ്പോള്‍ അരുണ്‍ എന്നാണ് പേരെന്നും പെരുന്നയില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയിലെ മാലിന്യമാണ് തള്ളാനെത്തിയതെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു. അരുണിനും കൈക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.