ഇറക്കത്തിൽ നിയന്ത്രണംവിട്ട ലോറി കുഴിയിലേക്ക് മറിഞ്ഞു

ഈരാറ്റുപേട്ട: ഇറക്കത്തിൽ ബ്രേക്ക് നഷ്ടമായി നിയന്ത്രണംവിട്ട ലോറി കുഴിയിലേക്ക് മറിഞ്ഞു. മങ്കൊമ്പിെല ക്വാറിയിൽനിന്ന് കല്ലുമായി കരുനാഗപ്പള്ളിയിലേക്ക് പോയ ലോറിയാണ് മേലുകാവ് പാണ്ടിയാമാവിന് സമീപം അപകടത്തിൽപെട്ടത്. ക്ലീനർ ചാടി രക്ഷപ്പെട്ടു. തലകീഴായി മറിഞ്ഞ ലോറിയിൽനിന്ന് നാട്ടുകാരും പൊലീസും ചേർന്നാണ് ഡ്രൈവറെ രക്ഷിച്ചത്. ഡ്രൈവർക്കും ക്ലീനർക്കും നിസ്സാര പരിക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.