ബംഗളൂരു: പെട്രോളിയം ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയ അധിക നികുതി എടുത്തുമാറ്റുന്നതോടെ . കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമാണ് നടപടി. സഖ്യ സർക്കാറിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ച ആദ്യ ബജറ്റിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് മൂന്നു ശതമാനം അധിക എക്സൈസ് തീരുവ പ്രഖ്യാപിച്ചിരുന്നു. കാർഷിക കടം എഴുതിത്തള്ളുന്നതിലൂടെ സംസ്ഥാനത്തിനുണ്ടാവുന്ന സാമ്പത്തിക ഭാരം മറികടക്കാൻ ഇതിലൂടെ 10,000 കോടി അധിക വരുമാനമാണ് സർക്കാർ ലക്ഷ്യമിട്ടത്. ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ് ദേശീയ സമരം സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ കോൺസ്രും ജെ.ഡി.എസും ഭരിക്കുന്ന കർണാടകയിൽ അധിക നികുതി ഏർപ്പെടുത്തിയതിനെ ബി.ജെ.പി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.