​പ്രധാനമന്ത്രിയുടെ ഒാഫിസിലേക്ക്​ എസ്​.ഡി.പി.​െഎ മാർച്ച്​

ന്യൂഡല്‍ഹി: പ്രളയക്കെടുതിയിൽ കേരളത്തിന് അർഹമായ സഹായം നൽകാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.െഎ സംസ്ഥാന ഘടകത്തി​െൻറ നേതൃത്വത്തിൽ തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഒാഫിസിലേക്ക് മാർച്ച് നടത്തി. ജന്തർമന്തിറിൽനിന്ന് തുടങ്ങിയ മാർച്ച് പാർലമ​െൻറ് സ്ട്രീറ്റിൽ പൊലീസ് തടഞ്ഞു. ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിന് ഇടംനൽകാത്ത കേരള ജനതയോട് കേന്ദ്രസര്‍ക്കാര്‍ പകവീട്ടുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത എസ്.ഡി.പി.െഎ ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി, അഷ്‌റഫ് മൗലവി, റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മാഈല്‍, കെ.കെ. അബ്ദുൽ ജബ്ബാര്‍, കെ.എസ്. ഷാന്‍, മുസ്തഫ കൊമ്മേരി, പി.കെ. ഉസ്മാന്‍, പി.പി. മൊയ്തീന്‍കുഞ്ഞ്, ഇ.എസ്. ഖാജാ ഹുൈസൻ, പി.ആര്‍. കൃഷ്ണന്‍കുട്ടി, എന്‍.യു. അബ്ദുസ്സലാം എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.