തൊടുപുഴ: ഇൗസ്റ്ററും ദുഃഖവെള്ളിയും അടക്കം തുടർച്ചയായ അവധി ദിവസങ്ങളിൽ മൂന്നാറിൽ അനധികൃത നിർമാണത്തിനുള്ള സാധ്യത കണക്കിലെടുത്ത് ഇത് തടയാൻ പ്രത്യേക റവന്യൂ സംഘത്തെ നിയോഗിച്ചു. അനധികൃത നിര്‍മാണവും കൈയേറ്റവും നേരിടാൻ ദേവികുളം, ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാരടങ്ങുന്ന സംഘം പരിശോധന നടത്തും. ഇതിന് റവന്യൂ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി. മൂന്നാര്‍, ചിന്നക്കനാല്‍ മേഖലകളില്‍ അനധികൃതനിര്‍മാണത്തിനും കൈയേറ്റത്തിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. തുടർന്നാണ് ദേവികുളം സബ്കലക്ടർ പ്രത്യേക ഉത്തരവിറക്കിയത്. ദേവികുളം, ഉടുമ്പന്‍ചോല തഹസില്‍ദാര്‍മാരുടെ സംഘത്തിൽ െഡപ്യൂട്ടി തഹസില്‍ദാര്‍, സീനിയര്‍ക്ലര്‍ക്ക്, വില്ലേജ് ഓഫിസര്‍മാര്‍ ഭൂസംരക്ഷണസേനാംഗങ്ങള്‍ തുടങ്ങിയവരാണുള്ളത്. അഞ്ചുപേരടങ്ങുന്ന സംഘമാകും പരിശോധന നടത്തുക. തഹസില്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് സബ് കലക്ര്‍ക്കും ആർ.ഡി.ഒ ഓഫിസിലും സമര്‍പ്പിക്കും. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കാനും പൊലീസ് സഹായം ആവശ്യമായി വന്നാൽ അതിനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.