ചെങ്ങന്നൂരിൽ സർക്കാറിനെതിരെ പ്രചാരണവുമായി കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ മദ്യനയത്തിൽ സർക്കാറിനെതിരെ പ്രചാരണവുമായി കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. ഇതി​െൻറ ഭാഗമായി കെ.സി.ബി.സി മദ്യവിരുദ്ധസമിതി പ്രതിനിധി സംഘം ചെങ്ങന്നൂരിലെ വിവിധ ൈക്രസ്തവസഭ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂർ ഓർത്തഡോക്സ് ഭദ്രാസന ബഥേൽ അരമന, മാർത്തോമ സഭ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനം, സ​െൻറ് തോമസ് മലങ്കര കാത്തലിക് ഫൊറോന പള്ളി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. തിരുവല്ലയിലെ മാർത്തോമ സഭ ആസ്ഥാനത്ത് ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുമായും കോട്ടയത്ത് സി.എസ്.ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മനുമായും ഇവർ കൂടിക്കാഴ്ച നടത്തി. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, പ്രസാദ് കുരുവിള, ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടർ ഫാ. തോമസ് താന്നിയത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സർക്കാർ മദ്യനയത്തിൽ പ്രതിഷേധിച്ച് മദ്യവിരുദ്ധ വിശാലസഖ്യം ആഭിമുഖ്യത്തിൽ ഏപ്രിൽ പകുതിയോടെ ചെങ്ങന്നൂരിൽ ബഹുജന കൺെവൻഷൻ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി ഏപ്രിൽ മൂന്നിന് രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ എറണാകുളത്ത് പി.ഒ.സിയിൽ വി.എം. സുധീരൻ ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കുന്ന ഏകദിന ഉപവാസ സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിലപാടുകൾ സമ്മേളനത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.