ടിപ്പറും ബൈക്കും കൂട്ടിയിടിച്ച്​ തമിഴ്​നാട്​ സ്വദേശി മരിച്ചു

തൊടുപുഴ: ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ തമിഴ്നാട് സ്വദേശി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്. കോയമ്പത്തൂർ കരിമഞ്ഞുംപട്ടി സ്വദേശിയായ ആദവനാണ് (22) മരിച്ചത്. ഗുരുതര പരിക്കേറ്റ കരിമഞ്ഞുംപട്ടി സ്വദേശി സന്തോഷിനെ (26) കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറയൂർ–ഉദുമൽപേട്ട റോഡിൽ കേരള അതിർത്തിക്കപ്പുറം എസ് വളവിന് താഴെ പൊങ്ങനോട പാലത്തിന് സമീപം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. മറയൂരിൽനിന്ന് തമിഴ്നാട് മടത്തുകുളത്തേക്ക് കെട്ടിട നിർമാണസാമഗ്രികൾ ശേഖരിക്കാൻ പോയ ലോറി മൂന്നാറിലേക്ക് വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദവൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ഉദുമല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.