ശശികലക്ക് ജയിലിൽ സുഖവാസം; എ.സി.ബി അന്വേഷിക്കും

വിനയ്കുമാർ കമ്മിറ്റി റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട വി.കെ. ശശികലക്ക് പരപ്പന അഗ്രഹാര ജയിലിൽ സുഖവാസ സൗകര്യമൊരുക്കിയെന്ന ആരോപണം അഴിമതി നിരോധന ബ്യൂറോ (എ.സി.ബി) അന്വേഷിക്കും. വിഷയത്തിൽ വിനയ് കുമാർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് സർക്കാർ എ.സി.ബി അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണവിധേയനായ അന്നത്തെ ജയിൽ ഡി.ജി.പി എച്ച്.എൻ. സത്യനാരായണ റാവുവിനെതിരെ അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. രണ്ടുകോടി കൈക്കൂലി വാങ്ങി ശശികലക്ക് ജയിലിൽ സുഖവാസ സൗകര്യമൊരുക്കിയെന്ന് മുൻ ഡി.ഐ.ജി രൂപയാണ് വെളിപ്പെടുത്തിയത്. വിനയ് കുമാർ സമിതി ആരോപണങ്ങൾ അന്വേഷിച്ചിരുന്നില്ല. പകരം, എ.സി.ബി അന്വേഷണത്തിന് നിർദേശം നൽകുക മാത്രമാണ് ചെയ്തത്. നേരത്തേ, രൂപയുടെ വെളിപ്പെടുത്തലിനുപിന്നാലെ എ.സി.ബി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പരപ്പന ജയിലിലെ ചീഫ് സൂപ്രണ്ടൻറ് കൃഷ്ണ കുമാർ, ഡെപ്യൂട്ടി സൂപ്രണ്ടൻറ് അനിത എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് സർക്കാർ പൂർണമായി അംഗീകരിച്ചതായും നിർദേശങ്ങൾ നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ജയിൽ പരിഷ്കരണമാണ് സമിതിയുടെ പ്രധാന നിർദേശം. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തി​െൻറ പ്രിസൺ മാന്വൽ മാതൃകയിൽ മൂന്നുമാസത്തിനകം പുതിയ പ്രിസൺ മാന്വൽ തയാറാക്കാൻ ജയിൽ എ.ഡി.ജി.പിക്ക് സർക്കാർ നിർദേശം നൽകി. ജയിലിലെ സി.സി.ടി.വി കാമറകളും മൊബൈൽ ജാമറുകളും പ്രവർത്തനക്ഷമമാക്കാനും സമിതി നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.