നിധിെൻറ മൃതദേഹം ഇന്ന് നാട്ടിലെത്തും

തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി അമ്പലവയൽ: അബൂദബിയിൽ മരിച്ച നിധി​െൻറ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തും. നിയമക്കുരുക്കുകൾ അഴിച്ച് അബൂദബിയിൽനിന്ന് ഞായറാഴ്ച അർധരാത്രി 12.30ന് വിമാനം പുറപ്പെടും. തിങ്കളാഴ്ച പുലർച്ച കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം റോഡ് മാർഗം സ്വദേശമായ വയനാട്ടിലെ അമ്പലവയലിലേക്ക് കൊണ്ടുവരും. അമ്പലവയൽ പഞ്ചായത്തിലെ പായിക്കൊല്ലിയിലെ അഴീക്കോടൻ വീട്ടിൽ ഹരിദാസ​െൻറ മകൻ നിധി​െൻറ (29) മൃതദേഹത്തിനു പകരം കഴിഞ്ഞദിവസം നാട്ടിലെത്തിയത് തമിഴ്നാട് രാമനാഥപുരം സ്വദേശി കാമാച്ചി കൃഷ്ണ​െൻറ മൃതദേഹമായിരുന്നു. അബൂദബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന നിധിൻ കഴിഞ്ഞയാഴ്ചയാണ് അപകടത്തിൽ മരിച്ചത്. എംബാം ചെയ്ത മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് പകരം തമിഴ്നാട് സ്വദേശിയുടെ മൃതദേഹമാണ് അയച്ചത്. വെള്ളിയാഴ്ച പുലർച്ച കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇൗ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അത് തമിഴ്നാട് സ്വദേശിയുടേതാണെന്നും നിഥി​െൻറ മൃതദേഹം അബൂദബി ആശുപത്രിയിലാണുള്ളതെന്നും അധികൃതർ ബന്ധുക്കളെ അറിയിക്കുന്നത്. നിധി​െൻറ പാസ്പോർട്ടിനൊപ്പം മറ്റൊരു മൃതദേഹം അയച്ചതിനാൽ നിധി​െൻറ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമക്കുരുക്കുകൾ തടസ്സമാകുമെന്ന ആശങ്കയുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെയാണ് നിയമക്കുരുക്കുകൾ ഒഴിവായത്. അതേസമയം, ബത്തേരി സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന തമിഴ്നാട് സ്വദേശി കൃഷ്ണൻ കാമാച്ചിയുടെ മൃതദേഹം ബന്ധുക്കളെത്തി ഞായറാഴ്ച രാവിലെ 11ഓടെ ആംബുലൻസിൽ സ്വദേശത്തേക്ക് കൊണ്ടുപോയി. റുവൈസിൽ ഒരു കമ്പനിയിൽ ഇലക്ട്രീഷനായി ജോലി നോക്കിയിരുന്ന കാമാച്ചി കൃഷ്ണൻ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. നിധി​െൻറയും കൃഷ്ണ​െൻറയും മൃതദേഹങ്ങൾ ഒരേസമയത്താണ് ഖലീഫ സെൻട്രൽ ആശുപത്രിയിലെ എംബാമിങ് കേന്ദ്രത്തിലെത്തിച്ചത്. നിധി​െൻറ മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.