ഉപസമിതി മുല്ലപ്പെരിയാർ സന്ദർശിച്ചു: സ്​പിൽവേ ഷട്ടർ ഡയൽ സ്ഥാപിക്കും; ക്വാർ​േട്ടഴ്​സുകൾ അറ്റകുറ്റപ്പണി നടത്തും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് ഇടുക്കിയിലേക്ക് ജലം തുറന്നുവിടുന്ന സ്പിൽവേ ഷട്ടറുകളിലെ ഷട്ടർ ലെവൽ പരിശോധിക്കാനുള്ള ഡയലുകൾ മാറ്റിസ്ഥാപിക്കാൻ ഉപസമിതി യോഗം തമിഴ്നാടിന് നിർദേശം നൽകി. മൂന്ന് ദിവസത്തിനുള്ളിൽ ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തി സ്ഥാപിക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് സമിതി നൽകിയ നിർദേശം. തിങ്കളാഴ്ച രാവിലെ അണക്കെട്ട് സന്ദർശിച്ചശേഷം നടന്ന യോഗത്തിലാണ് സ്പിൽവേ ഡയലുകൾ പ്രവർത്തനക്ഷമമല്ലെന്ന് കേരളം ചൂണ്ടിക്കാട്ടിയത്. ഇതോടൊപ്പം അണക്കെട്ടിന് സമീപത്തെ ക്വാർേട്ടഴ്സുകൾ അറ്റകുറ്റപ്പണി നടത്തി പൊലീസിന് കൈമാറാനും യോഗം നിർദേശിച്ചു. നിലവിലെ രണ്ട് ക്വാർേട്ടഴ്സുകൾക്ക് പുറെമ ഒരെണ്ണം കൂടി അടിയന്തരമായി പൊലീസിന് വിട്ടുനൽകാനാണ് നിർദേശം നൽകിയത്. രാവിലെ അണക്കെട്ട് സന്ദർശിച്ച സമിതി പ്രധാന അണക്കെട്ടിന് പുറെമ ബേബി ഡാം, സ്പിൽവേ, ഗാലറി എന്നിവ സന്ദർശിച്ചു. കഴിഞ്ഞ ഡിസംബർ രണ്ടിനുശേഷമാണ് ഉപസമിതി ഇന്നലെ അണക്കെട്ട് സന്ദർശിച്ചത്. 115.50 അടി ജലമാണ് അണക്കെട്ടിലുള്ളത്. സെക്കൻഡിൽ 500 ഘനയടി ജലം തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടിട്ടുണ്ട്. മിനിറ്റിൽ 33.16 ലിറ്റർ ജലമാണ് സ്വീേപജ് ജലമായി ഗാലറിയിലൂടെ പുറത്തേക്ക് ഒഴുകുന്നത്. വനമേഖലക്കുള്ളിൽ മുല്ലക്കുടിയിൽ സ്ഥാപിച്ച മഴമാപിനിയിൽനിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ വനം വകുപ്പി​െൻറ അനുമതിവേണമെന്ന് യോഗത്തിൽ തമിഴ്നാട് ആവശ്യപ്പെട്ടു. ചെയർമാൻ വി. രാജേഷി​െൻറ നേതൃത്വത്തിൽ അംഗങ്ങളായ ജോർജ് ദാനിയൽ, പ്രസീദ്, സുബ്രഹ്മണ്യം, സാം ഇർവിൻ എന്നിവരാണ് അണക്കെട്ട് സന്ദർശിച്ചത്. ബേബി ഡാം ബലപ്പെടുത്തണമെന്ന ആവശ്യം തമിഴ്നാട് മുന്നോട്ടുവെച്ചെങ്കിലും ഇത് ഉന്നതതല സമിതിയിൽ ഉന്നയിക്കാൻ യോഗം നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.