സമ്മേളനം കഴിഞ്ഞപ്പോൾ പോര്​ മൂർഛിച്ചു; വാളെടുത്ത്​ സി.പി.എമ്മും സി.പി.​െഎയും

തൊടുപുഴ: സി.പി.എം ജില്ല സമ്മേളനത്തിൽ സി.പി.െഎയെ കുടഞ്ഞ പ്രതിനിധികൾ, മാണി ഗ്രൂപ്പിനുവേണ്ടി വാദമുയർത്തിയതോടെ ഇരുപാർട്ടിയും തമ്മിലെ ബന്ധം പൊട്ടിത്തെറിയുടെ വക്കിൽ. മാണിയെ മുന്നണിയിലെടുക്കുന്നതാകും കൂടുതൽ സുരക്ഷിതമെന്ന ചർച്ച പുറത്തുവന്നതിനു പിന്നാലെ സി.പി.െഎ ജില്ല സെക്രട്ടറിതന്നെ സി.പി.എമ്മിനെതിരെ രംഗത്തുവന്നിരുന്നു. ഇത് മന്ത്രി മണിയടക്കം ഏറ്റുപിടിച്ചതാണ് വിഷയം കൂടുതൽ വഷളാക്കിയത്. സി.പി.ഐയെ മുന്നണിൽനിന്ന് പുറത്താക്കണമെന്നായിരുന്നു പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ഗ്രൂപ്പുചർച്ചയിലും പൊതുചർച്ചയിലും ഉയർന്ന പൊതുവികാരം. സി.പി.െഎയിലെ ഒരുവിഭാഗം നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ ശ്രമിച്ചെന്നതടക്കം ആരോപണങ്ങളുമായി സമാപനസമ്മേളനത്തിൽ മന്ത്രി എം.എം. മണിയും ഉറഞ്ഞുതുള്ളി. ഞങ്ങൾ 24 എണ്ണത്തിനെ ചുമന്നു, 19 എണ്ണത്തിനെ ജയിപ്പിച്ചെന്ന് സി.പി.െഎ എം.എൽ.എമാരെ ചൂണ്ടി പരിഹസിച്ച മണി, പീരുമേട്ടിൽ ബിജിമോൾ ജയിച്ചത് എത്ര കഷ്ടപ്പെട്ടിട്ടാണെന്ന് അറിയാമേല്ലായെന്നും ചോദിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സി.പി.െഎ ജില്ല സെക്രട്ടറി രംഗത്തുവന്നതിനെയും അദ്ദേഹം വിമർശിച്ചു. സി.പി.എമ്മി​െൻറ വീട്ടിലെ വാടകക്കാരല്ല തങ്ങളെന്നായിരുന്നു തലേന്ന് സി.പി.ഐ ജില്ല സെക്രട്ടറിയുടെ പ്രസ്താവന. വാടകക്കാരനാണെങ്കില്‍ നോട്ടീസ് തരാതെ ഒഴിപ്പിക്കാം. മാണിയെ മുന്നണിയില്‍ എടുക്കണമെന്നാണ് സി.പി.എമ്മി​െൻറ മാര്‍ക്‌സിസ്റ്റ് വീക്ഷണമെങ്കില്‍ നല്ല നമസ്‌കാരം എന്നേ പറയാനുള്ളൂ. എന്നിങ്ങനെ പോയി ശിവരാമ​െൻറ പരിഹാസം. വിമർശനങ്ങൾക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി അതേനാണയത്തിൽ മറുപടി പറഞ്ഞതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. എം.പിയുടെ പട്ടയം റദ്ദാക്കാൻ സി.പി.െഎ പണം പറ്റിയെന്ന് ആരോപിച്ച സംഭവത്തിൽ മാപ്പുപറയണമെന്ന ആവശ്യം നേരേത്ത മണി തള്ളിയിരുന്നു. സി.പി.എമ്മുമായി സഹകരിക്കില്ലെന്ന് സി.പി.െഎ നിലപാടെടുത്തതും നടപ്പായില്ല. ഇതിനുപിന്നാലെയാണ് പാർട്ടി സമ്മേളനത്തിലെ രൂക്ഷവിർശനം. സഹിക്കാൻ വയ്യാത്ത സ്ഥിതിയാണ് മുന്നണിയിൽ സി.പി.െഎക്കെങ്കിൽ അവർക്ക് ഉചിത നടപടിയെടുക്കാമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് ഒടുവിൽ മണി. പൊതുചർച്ചയിൽ ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് കാരണം റവന്യൂ, വനം വകുപ്പുകളാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. പാർട്ടിയെ തകർക്കാൻ സി.പി.എം ആസൂത്രിതനീക്കം നടത്തുെന്നന്നാണ് സി.പി.ഐ ജില്ല നേതൃത്വത്തി​െൻറ വിലയിരുത്തൽ. ഇതിനെ ശക്തമായി പ്രതിരോധിക്കാനാണ് സി.പി.ഐ തീരുമാനം. സി.പി.ഐ ജില്ല സമ്മേളനത്തിൽ സി.പി.എമ്മിന് മറുപടിയുണ്ടാകും. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.