ഇടുക്കിയിലെ ഭൂപ്രശ്നം: റവന്യൂ, വനം, വൈദ്യുതി വകുപ്പുകളുടെ ഏകോപനം സാധ്യമാക്കണം -^സി.പി.എം

ഇടുക്കിയിലെ ഭൂപ്രശ്നം: റവന്യൂ, വനം, വൈദ്യുതി വകുപ്പുകളുടെ ഏകോപനം സാധ്യമാക്കണം --സി.പി.എം കട്ടപ്പന: മറ്റ് ജില്ലകളിൽനിന്ന് വ്യത്യസ്തമായ ഭൂമി, പട്ടയപ്രശ്നങ്ങളാണ് ജില്ലയിലെന്നും ഇതിന് പരിഹാരം കാണണമെങ്കിൽ റവന്യൂ, വനം, വൈദ്യുതി വകുപ്പുകളുടെ ഏകോപനം സാധ്യമാക്കണമെന്നും സി.പി.എം ജില്ല സമ്മേളന പ്രമേയം. ഇടുക്കി, കഞ്ഞിക്കുഴി, കൊന്നത്തടി, വണ്ണപ്പുറം ഉൾപ്പെടെ പഞ്ചായത്തുകളിൽ സംയുക്ത പരിശോധന പട്ടികയിൽ പേരില്ലെന്ന കാരണത്താൽ പട്ടയം നിഷേധിക്കുന്നു. ജില്ലയിലെ നിരവധി ആരാധനാലയങ്ങൾക്ക് പട്ടയമില്ല. ഈ പ്രശ്നം സർക്കാർ പ്രധാന്യത്തോടെ പരിഹരിക്കണം. 2011 മുതൽ 2016 വരെ ദേവികുളം താലൂക്കിൽ മൂന്ന് പട്ടയം മാത്രമാണ് നൽകിയത്. എൽ.ഡി.എഫ് വന്നശേഷം പട്ടയം നൽകാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ പട്ടയത്തിന് വേണ്ടി അപേക്ഷ സ്വീകരിക്കുന്നതിൽ കെ.ഡി.എച്ച്, ചിന്നക്കനാൽ വില്ലേജുകളെ ഉൾപ്പെടുത്തിയിട്ടില്ല. ദേവികുളം താലൂക്കിൽ വാട്ടർ കണക്ഷൻ, ലൈഫ് പദ്ധതി പ്രകാരം വീട് നിർമാണം എന്നിവക്ക് എൻ.ഒ.സി നൽകുന്നില്ല. ഈ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കാൻ സർക്കാർ ഇടപെടണം. 2014 ഒക്ടോബർ 23ന് നിവേദിത പി. ഹരൻ സമർപ്പിച്ച റിപ്പോർട്ട് അപ്രായോഗികമാണ്. ഇ.എഫ്.എൽ നിയമപ്രകാരം ഏറ്റെടുത്ത പ്രദേശങ്ങളിലെ കൃഷിഭൂമി കർഷകർക്ക് തിരിച്ചുനൽകണം. 2016 എപ്രിൽ മുതൽ ദേവികുളം താലൂക്കുകളിൽ മരം മുറിക്കുന്നത് വനംവകുപ്പ് തടഞ്ഞു. ഇതി​െൻറ ഫലമായി കൃഷിക്കാരും തൊഴിലാളികളും കഷ്ടത അനുഭവിക്കുന്നു. 2017 ഒക്ടോബർ 21ന് ഇറങ്ങിയ ഉത്തരവുപ്രകാരം ഇനി പട്ടയം ലഭിക്കുന്നവർക്ക് അവരുടെ ഭൂമിയിലെ മരം മുറിക്കാൻ അവകാശമുണ്ട്. എന്നാൽ, ഇതിന് മുൻകാല പ്രബല്യമില്ലാത്തതിനാൽ നിലവിലെ പട്ടയഭൂമിയിലെ മരം മുറിക്കാൻ കൃഷിക്കാർക്ക് കഴിയില്ല. ഇതിന് മൂൻകാല പ്രാബല്യം നൽകുകയും പട്ടയമില്ലാത്ത കൈവശഭൂമിയിലെ മരം മുറിക്കാൻ അനുവാദം നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.