ബാലവേല തടയാൻ പരിശോധന കർശനമാക്കും ^ കലക്ടർ

ബാലവേല തടയാൻ പരിശോധന കർശനമാക്കും - കലക്ടർ കോട്ടയം: തെരുവുബാല്യ-ഭിക്ഷാടന-ബാലവേലയിൽനിന്ന് കുട്ടികളെ മോചിപ്പിക്കാനുള്ള സംസ്ഥാന സർക്കാറി​െൻറ ശരണബാല്യം പദ്ധതി പ്രവർത്തനങ്ങൾ ജില്ലയിൽ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കലക്ടർ ഡോ. ബി.എസ്. തിരുമേനി. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലതല അവലോകനയോഗത്തിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കാൻ തീരുമാനിച്ചു. കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കലക്ടർ നിർദേശം നൽകി. ഹോട്ടൽ ആൻഡ് െറസ്റ്റാറൻറ് അസോസിയേഷ​െൻറ സഹകരണത്തോടെ ഹോട്ടലുകളിൽ ബാലവേലക്കെതിരെ പോസ്റ്ററുകൾ പതിക്കും. സ്കൂളുകളിൽനിന്ന് േഡ്രാപ് ഔട്ട് ആകുന്ന വിദ്യാർഥികളെ കണ്ടെത്താൻ പഞ്ചായത്തുതലത്തിൽ അന്വേഷണം നടത്താനും ആവശ്യമെങ്കിൽ പഞ്ചായത്ത് മെംബർമാരുടെ സഹായം തേടാനും നിർദേശിച്ചു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ താലൂക്ക് തലത്തിൽ സ്ക്വാഡ് രൂപവത്കരിച്ച് ബാലവേലക്കായി ജില്ലയിലെത്തുന്ന ഇതര സംസ്ഥാന കുട്ടികളെ കണ്ടെത്തി സ്വദേശത്തേക്ക് മടക്കിയയക്കുക, 18 വയസ്സിനുതാഴെയുള്ളവരെ ജോലിചെയ്യിക്കുന്ന തൊഴിൽദാതാക്കൾക്കെതിരെ ബാലനീതി നിയമപ്രകാരം നിയമനടപടി സ്വീകരിക്കുക, പാതിവഴിയിൽ പഠനം നിർത്തി സ്കൂളിൽനിന്ന് പുറത്തായ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ. ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ വി.ജെ. ബിനോയ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ കെ.യു. മേരിക്കുട്ടി, ഫോറസ്റ്റ് ഓഫിസർ ടി.സി. ത്യാഗരാജ്, ഉപവിദ്യാഭ്യാസ ഡയറക്ടർ അരവിന്ദാക്ഷൻ, എസ്. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. സമഗ്ര പച്ചക്കറി കൃഷി അവാർഡുകൾ പ്രഖ്യാപിച്ചു കോട്ടയം: സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പി​െൻറ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലതല അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലതലത്തിൽ ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 7,500 രൂപയും മൂന്നാം സ്ഥാനത്തിന് 5,000 രൂപയുമാണ് നൽകുക. മികച്ച കർഷകനായി പടിഞ്ഞാറെക്കല്ലോലിൽ റോബിൻ പി. ജോയി, രണ്ടാം സ്ഥാനത്തിന് ഇലവുങ്കൽ കുരിയാക്കോസ് വർഗീസ്, മൂന്നാം സ്ഥാനത്തിന് കൊങ്ങാണ്ടൂർ കുന്നേൽ കെ.ജെ. സജിയും അർഹരായി. മികച്ച ക്ലസ്റ്റർ വിഭാഗം: പ്രതീക്ഷ ക്ലസ്റ്റർ മരങ്ങാട്ടുപിള്ളി, എ േഗ്രഡ് വെജിറ്റബിൾ ക്ലസ്റ്റർ അയർക്കുന്നം, ആദിത്യ ക്ലസ്റ്റർ മാഞ്ഞൂർ, മികച്ച സ്കൂൾ പച്ചക്കറിത്തോട്ടം: ഗവ. വി.എച്ച്.എസ്.എസ് വൈക്കം, സ​െൻറ് ആൻറണീസ് എൽ.പി.എസ് കുറുമ്പനാടം, ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ് കോട്ടയം. മികച്ച പ്രധാനാധ്യാപകൻ: ബിനു ജോയ്-സ​െൻറ് ആൻറണീസ് എൽ.പി.എസ്. കുറുമ്പനാടം, എ. ബീനകുമാരി- വി.കെ.വി.എം എൻ.എസ്.എസ് ഹൈസ്കൂൾ മാഞ്ഞൂർ, പി.എ. ബാബു-സ​െൻറ് മേരീസ് എച്ച് .എസ്.എസ് കിടങ്ങൂർ. മികച്ച അധ്യാപകൻ: ജോയിസ് റോസ് തോമസ്-ഗവ. വി.എച്ച്.എസ്.എസ് വൈക്കം, സിസ്റ്റർ തേജസ്- സ​െൻറ് മേരീസ് എച്ച്.എസ്.എസ് കിടങ്ങൂർ, കെ. ഷീബ-കെ.ആർ. നാരായണൻ ഗവ. എൽ.പി.എസ്, കുറിച്ചിത്താനം. മികച്ച വിദ്യാർഥി- അനുജ സൂസൻ ജോയ്- സ​െൻറ് ആൻസ് ഗേൾസ് എച്ച്.എസ് കോട്ടയം, കെ.എസ്. സനു- ക്രിസ്തുജ്യോതി കോളജ് ചെത്തിപ്പുഴ, രാഹുൽ ആർ. നായർ- എൻ.എസ്. എസ് ഹൈസ്കൂൾ മാഞ്ഞൂർ. മികച്ച ൈപ്രവറ്റ് ഇൻസ്റ്റിറ്റ്യൂഷൻ: മേഴ്സി ഹോം ടി.വി പുരം വി.കെ.വി.എം എൻ.എസ്.എസ് ഹൈസ്കൂൾ മാഞ്ഞൂർ, ചാരിറ്റി വേൾഡ് ട്രസ്റ്റ് ചീരൻചിറ വാഴപ്പള്ളി. മികച്ച പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ: കെ.ആർ. നാരായണൻ ഗവ. എൽ.പി.എസ് കുറിച്ചിത്താനം, കെഴുവൻകുളം ഗവ. എൽ.പി സ്കൂൾ കൊഴുവനാൽ പാലാ. മികച്ച കൃഷി അസിസ്റ്റൻറ് ഡയറക്ടർ: ഇ.വി. ജയമണി (ഉഴവൂർ), എ. വസന്ത (മാടപ്പള്ളി), കോര തോമസ് (പാമ്പാടി). മികച്ച കൃഷി ഓഫിസർ: ടി. ബിന്ദു (വാകത്താനം), ഡിറ്റോ ജോസ് (കുമാരനല്ലൂർ), നിഷ മേരി സിറിയക് (മുത്തോലി), റീന കുര്യൻ (മരങ്ങാട്ടുപിള്ളി). മികച്ച കൃഷി അസിസ്റ്റൻറ്: മേയ്സൺ മുരളി (വൈക്കം), ഇ. സബിത (ടി.വി പുരം), കെ. ബിജുകുമാർ (വാകത്താനം). ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷി ജില്ലതല അവാർഡിന് രശ്മി മാത്യു ഇടത്തിനാൽ മരങ്ങാട്ടുപിള്ളി, മണർകാട് സോഷ്യൽ സർവിസ് സൊസൈറ്റി, ടി.എസ്. സുകുമാരൻ തറയിൽ മറവൻതുരുത്ത് എന്നിവരും അർഹരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.