ആദിവാസി ക്ഷേമം: പഞ്ചായത്തുകൾ കാര്യക്ഷമമായി ഇടപെടണം ^ദേശീയ പട്ടികവർഗ കമീഷൻ

ആദിവാസി ക്ഷേമം: പഞ്ചായത്തുകൾ കാര്യക്ഷമമായി ഇടപെടണം -ദേശീയ പട്ടികവർഗ കമീഷൻ പാലക്കാട്: ആദിവാസിക്ഷേമത്തിന് പഞ്ചായത്തുകൾ കാര്യക്ഷമമായി ഇടപെടണമെന്ന് ദേശീയ പട്ടികവർഗ കമീഷൻ ചെയർമാൻ നന്ദകുമാർ സായ് പറഞ്ഞു. അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ കമീഷൻ പാലക്കാട് കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പൊലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം തുടക്കത്തിൽ വൈകി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്നവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കേണ്ട ചുമതല തദ്ദേശഭരണ സ്ഥാപനങ്ങൾക്കാണെന്ന് കമീഷൻ പറഞ്ഞു. സാമൂഹികനീതി വകുപ്പിനും നിർണായക പങ്കുണ്ട്. ഇത്തരം വിഷയങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണം. ആക്രമണത്തിനുണ്ടായ സാഹചര്യം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ പൊലീസ് ഉദ്യോഗസ്ഥർ കമീഷന് മുന്നിൽ വിശദീകരിച്ചു. ആദിവാസി മേഖലയിലെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, മദ്യനിരോധന പ്രവർത്തനങ്ങൾ, പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവയെക്കുറിച്ചും ചർച്ച നടന്നു. പട്ടികവർഗ വകുപ്പ് നടപ്പാക്കുന്ന ഗോത്ര സാരഥി, എക്സൈസ് വകുപ്പി​െൻറ ജനമൈത്രി, കോട്ടത്തറ ൈട്രബൽ സ്പെഷാലിറ്റി ആശുപത്രി എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കമീഷൻ അഭിനന്ദിച്ചു. ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫുകൾക്കും പരിശീലനം നൽകി ആദിവാസി മേഖലയിൽ തുടരാനുള്ള സംവിധാനമൊരുക്കണമെന്നും കമീഷൻ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കമീഷൻ മധുവി​െൻറ വീട് സന്ദർശിക്കും. എൻ.സി, എസ്.ടി സെക്രട്ടറി രാഘവ് ചന്ദ്ര, സീനിയർ ഇൻവെസ്റ്റിഗേറ്റർ ആർ.എസ്. മിശ്ര, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസ്, പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, നോർത്ത് സോൺ ഡി.ജി.പി രാജേഷ് ദിവാൻ, സെൻട്രൽ സോൺ ഐ.ജി എം.ആർ. അജിത്കുമാർ, കലക്ടർ ഡോ. പി. സുരേഷ് ബാബു, ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാർ, ഒറ്റപ്പാലം സബ്കലക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 'ആദിവാസികൾക്കുവേണ്ടി ഉപ്പ് ഉപേക്ഷിച്ചു' പാലക്കാട്: ആദിവാസികൾക്കുവേണ്ടി ഉപ്പ് ഉപേക്ഷിച്ച വ്യക്തിയാണ് ദേശീയ പട്ടികവർഗ കമീഷൻ ചെയർമാൻ നന്ദകുമാർ സായിയെന്ന് കമീഷൻ അംഗം ഹർഷദ്ബായ് വാസവ. 1970 മുതൽ നന്ദകുമാർ സായി ഉപ്പ് ഭക്ഷണത്തിലുൾപ്പെടുത്തിയിട്ടില്ല. ഉത്തരേന്ത്യയിൽ ആദിവാസികൾക്കിടയിൽ മദ്യനിരോധന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കാലത്താണ് ഉപ്പ് ഉപേക്ഷിച്ചത്. നിങ്ങൾക്ക് ഉപ്പുപോലെയാണ് ഞങ്ങൾക്ക് മദ്യമെന്നായിരുന്നു ആദിവാസികളുടെ പ്രതികരണം. നിങ്ങൾ ഉപ്പ് ഉപേക്ഷിച്ചാൽ തങ്ങൾ മദ്യമുപേക്ഷിക്കാമെന്നും അവർ നിബന്ധനവെച്ചു. അങ്ങനെ 1970 മുതൽ ഭക്ഷണത്തിൽ ഉപ്പ് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.