മഅ്​ദനി വിഷയം: യു.ഡി.എഫിൽ ചർച്ചചെയ്യുമെന്ന്​ ഉമ്മൻ ചാണ്ടി

കോട്ടയം: മഅ്ദനി വിഷയം അനുഭാവപൂർവം പരിഗണിച്ച് യു.ഡി.എഫ് യോഗം ചർച്ചചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിരവധി രോഗങ്ങളാൽ ബംഗളൂരുവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ജീവൻ രക്ഷിക്കുക, വിചാരണ ഉടൻ പൂർത്തിയാക്കുക, കർണാടക സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഉറപ്പുപാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എം.എൽ.എമാർക്കും എം.പിമാർക്കും നിവേദനം നൽകുന്നതി​െൻറ ഭാഗമായി പി.ഡി.പി സംസ്ഥാന സെക്രട്ടറി എം.എസ്. നൗഷാദി​െൻറ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2014ൽ കർണാടക സർക്കാർ നാലുമാസത്തിനം പൂർത്തിയാക്കുമെന്ന് സുപ്രീംകോടതിയിൽ നൽകിയ ഉറപ്പ് നാലുവർഷം കഴിഞ്ഞിട്ടും നീട്ടിക്കൊണ്ടുപോവുകയാണ്. വിചാരണ വേഗം പൂർത്തിയാക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം കർണാടക സർക്കാറിൽ സമ്മർദം ചെലുത്തണമെന്നും നിവേദകസംഘം ആവശ്യപ്പെട്ടു. പി.ഡി.പി കോട്ടയം ജില്ല ഭാരവാഹികളായ വി.എ. മുഹമ്മദ് ബഷീർ, അനൂപ് വാരാപ്പള്ളി, അൻസർ ഷാ കുമ്മനം, സഫറുല്ലാഖാൻ, ഷിബു മടുക്കുംമൂട്, താഹ മൂസ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.