ഇനി പൂർത്തിയാകേണ്ടത്​ ​െറയിൽവേ മേൽപാലം; നാഗമ്പടത്ത്​ സഞ്ചാരത്തിന്​ ഇനി വേഗ​മേറും

കോട്ടയം: റെയില്‍വേ മേൽപാലം നിര്‍മാണവും കൂടി പൂർത്തിയായാൽ നാഗമ്പടത്തിന് പുതിയ മുഖം. എം.സി റോഡ് നവീകരണ ഭാഗമായി കെ.എസ്.ടി.പിയുടെ നാഗമ്പടത്തെ ടാറിങ് ഞായറാഴ്ച അവസാനിച്ചു. ഞായറാഴ്ച പകൽ മുഴുവന്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയാണ് നാഗമ്പടം സീസര്‍ പാലസ് ജങ്ഷനിലെ രണ്ടാംഘട്ട ടാറിങ് പൂര്‍ത്തിയായത്. ഇതി​െൻറ ഭാഗമായി രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 6.30വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ലായിരുന്നു. കോടിമത ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പൂര്‍ണമായി ചുങ്കം, മെഡിക്കല്‍ കോളജ്, ഗാന്ധിനഗര്‍ വഴി തിരിച്ചുവിട്ടു. ഗതാഗതം നിയന്ത്രിക്കാൻ വിവിധഭാഗങ്ങളിൽ പൊലീസിനെയും വിന്യസിച്ചിരുന്നു. രാത്രിയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. നിലവില്‍ റെയില്‍വേ മേൽപാലത്തി​െൻറ അപ്രോച്ച് റോഡ് ആരംഭിക്കുന്നതുവരെയുള്ള ഭാഗമാണ് കെ.എസ്.ടി.പി മണ്ണിട്ട് ഉയർത്തി ടാറിങ് നടത്തിയത്. നിര്‍മാണ കാലാവധി പൂര്‍ത്തിയാകുന്ന മാര്‍ച്ച് 31നു മുമ്പ് നവീകരിച്ച റോഡിലെ സുരക്ഷമുന്നറിയിപ്പുകള്‍ സ്ഥാപിക്കല്‍, നടപ്പാതയുടെ നിര്‍മാണം, സോളാര്‍ ലൈറ്റ് സ്ഥാപിക്കല്‍ എന്നിവ പൂര്‍ണമാകുമെന്ന വിശ്വാസത്തിലാണ് കെ.എസ്.ടി.പി. ജങ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന റൗണ്ടാനയുടെ സൗന്ദര്യവത്കരണവും ഇതിനു മുമ്പ് തീർക്കും. മേൽപാലം വരുന്ന സാഹചര്യത്തില്‍ റോഡ് ഉയര്‍ത്തി നിര്‍മിക്കേണ്ടിവന്നതാണ് നാഗമ്പടത്തെ ജോലികള്‍ നീളാൻ കാരണം. വിഷുസമ്മാനമായി റെയിൽവേ േമൽപാലം തുറന്നാൽ മാത്രമേ നിലവിലെ ഗതാഗതക്കുരുക്കിന് ശമനമാകൂ. നിലവിൽ പാലത്തി​െൻറ തെക്കുഭാഗത്ത് എം.സി റോഡും പാലം അപ്രോച്ച് റോഡും സംഗമിക്കുന്ന ഭാഗം അപകടക്കെണിയാണ്. 27.52 കോടി ചെലവഴിച്ചാണ് നാഗമ്പടത്ത് റെയില്‍വേ മേല്‍പാലം നിര്‍മിക്കുന്നത്. പുതിയ പാലത്തില്‍ 1.50 മീറ്റര്‍ വീതിയില്‍ രണ്ടുവശത്തും നടപ്പാതയും ഉണ്ടാകും. നിലവിലെ പാലത്തി​െൻറ അതേ മാതൃകയിലാണ് പുതിയ പാലം നിർമാണം പുരോഗമിക്കുന്നത്. കവികളുടെ പ്രതിഷേധം ഇന്ന് കോട്ടയം: ആദിവാസി യുവാവിെന ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് യുവകലാസാഹിതി ആഭിമുഖ്യത്തിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഗാന്ധി സ്ക്വയറിൽ 'വിശപ്പ്' എന്ന പേരിൽ കവികളുടെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് എലിക്കുളം ജയകുമാർ, സെക്രട്ടറി ആനിക്കാട്‌ ഗോപിനാഥ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.